ബ്രാഹ്മണ സമുദായത്തിന് ജാതി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ്.

ബെം​ഗളുരു; ബ്രാഹ്മണ സമുദായത്തിന് ജാതി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ് പുറത്ത്, ബ്രാഹ്മണ സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജാതി, വരുമാന സർട്ടിഫിക്കറ്റ് നൽകാൻ കർണാടക സർക്കാർ ഉത്തരവിറക്കി.

വർഷങ്ങളായി ജാതി, വരുമാനം തെളിയിക്കുന്നതിന് സർട്ടിഫിക്കറ്റ് നൽകാൻ തഹസിൽദാർമാർ തയ്യാറാകുന്നില്ലെന്ന പരാതിയെത്തുടർന്നാണ് സർക്കാർ നടപടി. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മുന്നോക്ക വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ 10 ശതമാനം സംവരണം ഏർപ്പെടുത്തിയിരുന്നു. ഇത് സംസ്ഥാനത്തും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കർണാടക സംസ്ഥാന ബ്രാഹ്മണ വികസന ബോർഡ് സർക്കാർ രൂപവത്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന ബ്രാഹ്മണ സമുദായങ്ങൾക്ക് ജാതി, വരുമാന സർട്ടിഫിക്കറ്റ് നൽകണമെന്ന് ഉത്തരവിട്ടത്.

  വാഹനാപകടത്തിൽ ടെക്കിക്ക് ദാരുണ അന്ത്യം

കൂടാതെ സംസ്ഥാന ജനസംഖ്യയിൽ മൂന്ന് ശതമാനമാണ് ബ്രാഹ്മണ സമുദായം. വാർഷിക വരുമാനം എട്ടുലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങൾക്ക്് ജാതി, വരുമാന സർട്ടിഫിക്കറ്റ് ലഭിക്കും. .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്കൂളുകളിൽ കന്നഡ പത്രവായന നിർബന്ധമാക്കി സർക്കാർ ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആശ്വാസം: ക്ഷാമബത്ത 1.50 ശതമാനം വർദ്ധിപ്പിച്ചു
[masterslider id="10"]

Related posts

Click Here to Follow Us