തിരുപ്പതിയിൽ 200 കോടിയുടെ ഗസ്റ്റ് ഹൗസ് നിർമിക്കാനൊരുങ്ങി കർണാടക സർക്കാർ; പ്രതിഷേധവുമായി ജെ.ഡി.എസ്.

ബെം​ഗളുരു; സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആന്ധ്രപ്രദേശിലെ തിരുമലയിൽ 200 കോടിയുടെ ഗസ്റ്റ് ഹൗസ് നിർമിക്കാനൊരുങ്ങി കർണാടക സർക്കാർ.

അവിടെയെത്തുന്ന തീർഥാടകർക്കുവേണ്ടി മൂന്നു ബ്ലോക്കുകളുള്ള ഗസ്റ്റ് ഹൗസാണ് നിർമിക്കുന്നത്.

ഇത്തരത്തിൽ രണ്ടു ബെഡ്ഡുകൾ വീതമുള്ള 305 മുറികളും 12 ഡോർമറ്ററികളും 24 സ്യൂട്ടുകളും നാലു ഡബിൾ സ്യൂട്സുകളും ഗസ്റ്റ് ഹൗസിൽ ഉണ്ടാകും. ഒരേസമയം 1,005 തീർഥാടകർക്ക് കഴിയാനാകും.

  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ

പാർക്കിങ് സൗകര്യവുമുണ്ടാകും. കർണാടക സർക്കാരിന്റെ ഏഴ് ഏക്കർ സ്ഥലത്താണ് ഗസ്റ്റ് ഹൗസ് നിർമിക്കുന്നത്.

മുമ്പത്തെ കോൺഗ്രസ് – ജെ.ഡി.എസ്. സർക്കാർ 26 കോടി രൂപ ചെലവിൽ 70 മുറികളുള്ള ഗസ്റ്റ് ഹൗസ് നിർമിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

ഇത് പുതുക്കിയാണ് 305 മുറികളുള്ള ഗസ്റ്റ് ഹൗസ് നിർമിക്കാൻ ബി.ജെ.പി. സർക്കാർ തീരുമാനിച്ചത്. അതേസമയം, 200 കോടി രൂപയുടെ ഗസ്റ്റ് ഹൗസ് നിർമിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരേ ജെ.ഡി.എസ്. രംഗത്തെത്തിക്കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
[masterslider id="10"]

Related posts