വീണ്ടും റെയിൽ ഗതാഗത സ്തംഭനം;കൊല്ലത്ത് ചരക്ക് തീവണ്ടി പാളം തെറ്റി;10 പാസഞ്ചറുകൾ റദ്ദാക്കി; എല്ലാ വണ്ടികളും വൈകും.

കൊല്ലം:കോട്ടയത്തേക്ക് പോവുകയായിരുന്ന ചരക്ക് തീവണ്ടി കൊല്ലം മാരാരിത്തോട്ടത് വച്ച് പാളം തെറ്റി.ഒൻപത് ബോഗികളാണ് പാളം തെറ്റിയത്.തീവണ്ടിയുടെ വീലുകളും നാലു ബോഗികളും തെറിച്ചു പോയതായാണ് റിപ്പോർട്ടുകൾ.ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.അപകടം നടന്ന ട്രാക്ക് പൂർണമായും ഗതാഗത വിനിയോഗ്യമല്ല.രണ്ടാമത്തെ ട്രാക്കിലൂടെ തീവണ്ടികൾ കടത്തി വിട്ട് ഗതാഗത സ്തംഭനം ഒഴിവാക്കാൻ ശ്രമിക്കുകയാണ് അധികൃതർ.കറുകുറ്റിയിലെ അപകടത്തിന് ശേഷം തുടർച്ചയായ അറ്റകുറ്റപണികൾ നടന്നു വരവെയാണ് വീണ്ടുമൊരു തീവണ്ടി അപകടം .റെയിൽവേ റെസ്ക്യൂ ഫോഴ്സ് സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

അപകടത്തെ തുടർന്ന് തിരുവനന്തപുരം -കൊല്ലം -എറണാകുളം  റൂട്ടിൽ ഓടുന്ന 10 പാസഞ്ചർ ട്രൈയിനുകൾ റദ്ദാക്കി. മറ്റെല്ലാ തീവണ്ടികളും വൈകിയോടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts