സെപ്റ്റംബർ 21 മുതൽ തമിഴ്നാടിന് 3000 ഘന അടി വീതം നൽകിയാൽ മതി; മേൽനോട്ട സമിതി. കർണാടക ക്ക് ആശ്വാസം

ബെംഗളൂരു : ഈ മാസം 21 മുതൽ 30 വരെ 3000 ഘന അടി വെള്ളം തമിഴ്നാടിന് വിട്ടുനൽകിയാൽ മതി എന്ന് കാവേരി മേൽ നോട്ടസമിതിയുടെ നിർദ്ദേശം. സുപ്രീം കോടതി ഉത്തരവ്  പ്രകാരം 12000 ഘന അടി ജലമാണ്  ഇതുവരെ വിട്ടു കൊടുത്തു കൊണ്ടിരുന്നത്, അതിന്റെ കാലാവധി നാളെ അവസാനിക്കും.

മേൽനോട്ട സമിതിയെടുത്ത  ഈ തീരുമാനം നാളെ സുപ്രീം കോടതിയെ അറിയിക്കും.

  ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം

മറ്റു സംസ്ഥാനങ്ങൾ തമിഴ്നാടിന് വിട്ടുനൽകേണ്ട വെള്ളത്തിന്റെ അളവ് തീരുമാനിക്കുന്നതിനാണ് കേന്ദ്ര ജലവിഭവ സെക്രട്ടെറി ശശിശേഖറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.

തമിഴ്നാടിന് വിട്ടുകൊടുക്കാൻ മാത്രം ജലം ഇല്ല എന്ന കർണാടകയുടെ അംഗീകരിച്ചെങ്കിലും ,തമിഴ്നാട്ടിലെ കൃഷി നശിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ്‌ 3000 ഘന അടി വിട്ടു കൊടുക്കാൻ ആവശ്യപ്പെട്ടത്.ഇതിന്റെ അന്തിമ തീരുമാനം സുപ്രീം കോടതിയുടെ തായിരിക്കും.

വിധി വരുന്നതിന് ശേഷം മുൻകരുതൽ എന്ന നിലക്ക് ഹൊസൂർ റോഡ് മൈസൂർ റോഡ് എന്നിവിടങ്ങളിൽ ദ്രുതകർമ്മ സേനയെ വിന്യസിച്ചിട്ടുണ്ട് .നഗരം ശാന്തമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ മേഖലകളിൽ ട്രെക്കിങ്ങിന് നിരോധനം; കർണാടകയിൽ സുരക്ഷാ കർശനമാക്കി വനംവകുപ്പ്
[masterslider id="10"]

Related posts