കശ്മീരിലെ ഉറിയില് കരസേനാ ബ്രിഗേഡ് ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായ പശ്താത്തലത്തില് പ്രത്യാക്രമണം നടത്തുന്നകാര്യം പരിശോധിക്കണമെന്ന് കരസേനാ മേധാവി സര്ക്കാറിനോട് ആവശ്യപ്പെട്ടു.നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള ചില പ്രദേശങ്ങളില് പ്രത്യാക്രമണം നടത്തുന്നതിനെക്കുറിച്ച് സര്ക്കാര് പരിഗണിക്കണമെന്നാണ് സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. അതിര്ത്തിയിലെ ചെറിയ പ്രത്യാക്രമണം പോലും ഇരു രാജ്യങ്ങള്ക്കുമിടയിലെ കനത്ത ആക്രമണമായി മാറാന് സാധ്യതയുള്ളതിനാല് ഇക്കാര്യത്തില് കേന്ദ്ര സര്ക്കാറിന് ഒരു രാഷ്ട്രീയ തീരുമാനം എടുക്കേണ്ടിവരുംസാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരസെക്രട്ടറി രാജീവ് മെഹ്റിഷി ഇന്ന് ജമ്മുകശ്മീരിലെത്തും. ദില്ലിയില് ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് വിളിച്ചുചേര്ത്ത യോഗത്തില് പ്രതിരോധ മന്ത്രി മനോഹര് പരീക്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുക്കും. ഇതിന് ശേഷം പ്രധാനമന്ത്രിക്ക് റിപ്പോര്ട്ട് നല്കും. ഇതിനിടെ തീവ്രവാദ കേന്ദ്രങ്ങള്ക്ക് നേരെയെങ്കിലും ഒരു സൈനിക നടപടി വേണമെന്ന് സൈന്യം സര്ക്കാറിനോട് ആവശ്യപ്പെട്ടതായാണ് വിവരം.
Related posts
-
പണം നൽകാൻ വിസമ്മതിച്ചു; മെട്രോയിൽ യുവാവിന് നേരെ തുണിപൊക്കി കാട്ടി ട്രാൻസ്ജെന്റർ
ന്യൂഡൽഹി: പണം നല്കാൻ വിസമ്മതിച്ചിന് പിന്നാലെ യാത്രക്കാരനു നേരെ തുണിപൊക്കി നഗ്നതാ... -
കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നിങ്ങളെ തേടി എത്തും; പുതിയ ഫീച്ചറുമായി സോമാറ്റൊ
ന്യൂഡൽഹി: പുതിയ ഫീച്ചറുമായി സോമാറ്റോ. കാൻസല് ചെയ്ത ഓർഡർ കുറഞ്ഞ വിലയില്... -
ഒരു മാസത്തേക്ക് ഇനി 100 രൂപ പോലും വേണ്ട!!! പുതിയ റീചാർജ് പ്ലാനുമായി ജിയോ
ന്യൂഡൽഹി: രാജ്യത്ത് ടെലികോം സേവനദാതാക്കള് തമ്മിലുള്ള മത്സരം മുറുകിക്കൊണ്ടിരിക്കുകയാണ്. ജിയോയും ബിഎസ്എന്എല്ലും...