ബന്ദിപ്പുർ കാട്ടുതീയിൽ ചത്തൊടുങ്ങിയ മൃഗങ്ങളെന്ന വ്യാജ ചിത്രങ്ങൾ പരക്കുന്നു.

ബെംഗളൂരു: ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രത്തിൽ ആറുദിവസമായി തുടരുന്ന കാട്ടുതിയിൽ നിരവധി മൃഗങ്ങളും ഇഴജന്തുക്കളും ചത്തൊടുങ്ങിയതായാണ് വിവരം. പരിക്കേറ്റതും ചത്തതുമായ വന്യജീവികളുടെ കണക്കുകൾ ഇതുവരെ വനംവകുപ്പ് പുറത്തുവിട്ടിട്ടില്ല.

എന്നാൽ അതിനിടെ, ബന്ദിപ്പുർ വനമേഖലയിലെ കാട്ടുതീയിൽ ചത്തൊടുങ്ങിയ മൃഗങ്ങളെന്ന അടിക്കുറിപ്പോടെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങൾ വ്യാജമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

  ലോകത്തിലെ മികച്ച അഞ്ച് ജലവിതരണ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ബി.ഡബ്ല്യു.എസ്.എസ്.ബി

കൊളംബിയ, യു.എസ്. തുടങ്ങിയ രാജ്യങ്ങളിലുണ്ടായ കാട്ടുതീയിൽ ചത്ത ജീവികളുടെ ചിത്രമാണിതെന്നും ബന്ദിപ്പുരിലേതല്ലെന്നും അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ സർവീസുകൾ നാളെ നേരത്തെ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts