മലപ്പുറം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വരട്ടെ എന്ന് സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്). ചെമ്മാട് ദാറുൽ ഹുദയിൽ നടന്ന എസ്.എം.എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപന വേദിയിൽ നേതാവ് അസ്ലം മഷ്ഹൂർ തങ്ങളാണ് ഈ പരാമർശം നടത്തിയത്. കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
മെയ് നാലിന് വോട്ടെണ്ണൽ കഴിയുമ്പോൾ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയായി വരണമെന്ന് അദ്ദേഹം ആശംസിച്ചു. മുസ്ലീം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഈ പ്രസ്താവന. വേദിയിലുണ്ടായിരുന്നവർ ആരും തന്നെ പരാമർശത്തെ തിരുത്താൻ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. അസ്ലം മഷ്ഹൂർ തങ്ങളുടെ പ്രസംഗത്തോട് പുഞ്ചിരിയോടെയാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കുഞ്ഞാലിക്കുട്ടി ഏത് പദവി വഹിക്കുമെന്നതിനെച്ചൊല്ലി രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ സജീവമായിരിക്കെ, എസ്.എം.എഫ് വേദിയിൽ നിന്നുണ്ടായ ഈ പിന്തുണയ്ക്ക് രാഷ്ട്രീയമായി വലിയ പ്രാധാന്യമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]