ചിക്കമഗളൂരുവിൽ വിനോദസഞ്ചാരിയായ 14-കാരിയെ മലയാളി പെൺകുട്ടി അപ്രത്യക്ഷയായത് വീഡിയോ നിർമ്മിച്ച് മിനിറ്റുകൾക്കുള്ളിൽ

missing

ബെംഗളൂരു: ചന്ദ്രദ്രോണ പർവതനിരകൾ സന്ദർശിക്കാനെത്തിയ 14 വയസ്സുകാരിയായ മലയാളി പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. 40 പേരടങ്ങുന്ന വിനോദസഞ്ചാര സംഘത്തോടൊപ്പം എത്തിയ ശ്രീ നന്ദ എന്ന പെൺകുട്ടിയെയാണ് പ്രസിദ്ധമായ മാണിക്യധാരയ്ക്ക് സമീപം വെച്ച് കാണാതായത്.

കാണാതാകുന്നതിന് തൊട്ടുമുമ്പ് പെൺകുട്ടി ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു എന്നതാണ് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നത്. ഒരു ബന്ധുവിനൊപ്പം സെൽഫി വീഡിയോ എടുത്ത ശേഷം ഏതാനും മിനിറ്റുകൾക്കുള്ളിൽ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു

പെൺകുട്ടിക്കായുള്ള തിരച്ചിൽ നിലവിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ദുർഘടമായ മലനിരകളായതിനാൽ അതീവ ജാഗ്രതയോടെയാണ് ഉദ്യോഗസ്ഥർ നീങ്ങുന്നത്. തിരച്ചിലിനായി പോലീസ് വകുപ്പ് ഫയർ ഫോഴ്സ് * ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് വിഭാഗങ്ങൾ രംഗത്തുണ്ട്:

കിലോമീറ്ററുകളോളം വിസ്തൃതിയുള്ള വനമേഖലയിലും കൊക്കകളിലും നിരീക്ഷണം നടത്തുന്നതിനായി അത്യാധുനിക ഡ്രോണുകളുടെ സഹായവും അധികൃതർ തേടിയിട്ടുണ്ട്. പെൺകുട്ടിയുടെ തിരോധാനത്തിൽ ബന്ധുക്കളും നാട്ടുകാരും വലിയ ആശങ്കയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts