നിയമസഭ തെരഞ്ഞെടുപ്പ്; ഭരണമാറ്റമോ തുടർഭരണമോ ?; കേരളം ഇന്ന് ബൂത്തിലേക്ക്; വോട്ടെടുപ്പ് തുടങ്ങി

തിരുവനന്തപുരം: മുന്നണികൾക്ക് ഇഞ്ചോടിഞ്ച് നെഞ്ചിടിപ്പേറ്റി കേരളം ഇന്ന് ബൂത്തിൽ. 23 ദിവസം നീണ്ട പരസ്യപ്രചാരണത്തിനും ഒരുദിവസത്തെ നിശബ്ദപ്രചാരണത്തിനും ഒടുവിൽ കേരളത്തെ ആര് നയിക്കണമെന്ന വിധി എഴുതാൻ 2.71 കോടി വോട്ടർമാർ ഇന്ന് ബൂത്തുകളിലെത്തി ചൂണ്ടുവിരലിൽ മഷിപുരട്ടും.

140 മണ്ഡലങ്ങളിലെ 883 സ്ഥാനാർഥികളുടെ വിധിയാണ് ഇന്ന് കുറിക്കുക. പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലും ഇന്ന് വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഇതിനായി 24 ആക്‌സിലറി ബൂത്തുകൾ ഉൾപ്പടെ 30495 ബൂത്തുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജമാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്നലെ പൂർത്തിയായി. സമഗ്ര വോട്ടർപട്ടിക പരിഷ്‌കാരത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ്.

  നഗരം കറങ്ങാൻ ബെം​ഗളൂരുവിലെ ഡബിൾ ഡെക്കർ; ഇത് 'ഫ്രൈയിങ് പാൻ' യാത്ര! ചുട്ടുപൊള്ളുന്ന വെയിലിലും 'അംബാരി' ഏറാൻ ക്യൂ;

എൽ.ഡി.എഫിനും യു.ഡി.എഫിനും നിർണായകമായ വിധിയെഴുത്തിൽ നേട്ടം ആർക്കൊപ്പമെന്ന ചോദ്യത്തിനുത്തരം അവസാന നിമിഷവും പ്രവചനാതീതമായി തുടരുകയാണ്. തുടർഭരണം പ്രതീക്ഷിക്കുന്ന ഇടത് മുന്നണിയുടെ ആത്മവിശ്വാസത്തിന് മീതെ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചുവരവും ഭരണവിരുദ്ധ വികാരവും വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിന്. അക്കൗണ്ട് വീണ്ടും തുറക്കുമെന്ന സ്വപ്‌നത്തിലാണ് എൻ.ഡി.എയും.

  നികുതി കുടിശ്ശിക: ബെംഗളൂരു ഈസ്റ്റ് കോർപ്പറേഷൻ 51 വസ്തുവകകൾ കണ്ടുകെട്ടുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബം​ഗാളിൽ പുതുചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരമേറ്റു; ചടങ്ങിൽ പങ്കെടുത്ത് മോദി
[masterslider id="10"]

Related posts

Click Here to Follow Us