മരിച്ചുപോയവരുടെ പേരില്‍ പോലും ആനുകൂല്യം കൈപ്പറ്റുന്നു; ബാധ്യതയാണെങ്കിലും ജനക്ഷേമം തുടരും: ഡികെ

ബെംഗളുരു: കര്‍ണാടകയില്‍ നടപ്പിലാക്കി വരുന്ന 5 ജനക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ ഖജനാവിനു ബാധ്യതയാണെങ്കിലും ഗുണഭോക്താക്കളിലേക്കു മുടങ്ങാതെ എത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ പറഞ്ഞു.

മരിച്ചുപോയവരുടെ പേരില്‍ പോലും ആനുകൂല്യം കൈപ്പറ്റുന്നവരുണ്ട്. ഇവ കണ്ടെത്തി നിര്‍ത്തലാക്കണം. ക്ഷേമപദ്ധതികള്‍ പരിഷ്‌കരിക്കേണ്ട കാര്യമില്ലെന്നും ശിവകുമാര്‍ പറഞ്ഞു. വീടുകള്‍ക്ക് 200 യൂണിറ്റ് വീതം സൗജന്യ വൈദ്യുതി നല്‍കുന്ന ‘ഗൃഹജ്യോതി’,

  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം

ഗൃഹനാഥകള്‍ക്കു പ്രതിമാസം 2,000 രൂപ വീതം നല്‍കുന്ന ഗ്രഹലക്ഷ്മി, സര്‍ ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര സാധ്യമാക്കുന്ന ‘ശക്തി’ , 5 കിലോഗ്രാം അധിക അരി നല്‍കുന്ന ‘അന്ന ഭാഗ്യ’, തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്കു പ്രതിമാസം 3,000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 1,500 രൂപയും 2 വര്‍ഷത്തേക്കു നല്‍കുന്ന ‘യുവനിധി’ എന്നീ പദ്ധതികളാണു സിദ്ധരാമയ്യ സര്‍ ക്കാര്‍ നടപ്പിലാക്കി വരുന്നത്.

എന്നാല്‍, ഈ പദ്ധതിവിഹിതം വേണ്ടത്ര ഗുണഭോക്താക്കളിലേക്ക് എത്തുന്നില്ലെന്ന ആരോപണം ബിജെപി ഉന്നയി ക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts