കണ്ണിൽ മുളക് പൊടി എറിഞ്ഞു, മരക്കമ്പ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു ; കാമുകൻ്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന കേസിൽ ഭാര്യ പിടിയിൽ

ബെംഗളൂരു : ഭ​ർ​ത്താ​വി​ൻ്റെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് കാ​മു​ക​ൻ്റെ സ​ഹാ​യ​ത്തോ​ടെ കൊ​ല​പ്പെ​ടു​ത്തിയ സംഭവം ഭാര്യ അറസ്റ്റിൽ. തു​മ​കൂ​രു ജി​ല്ല​യി​ലെ ക​ട​ഷെ​ട്ടി ഹ​ള്ളി​യി​ൽ യു​വ​തി ശ​ങ്ക​ര​മൂ​ർ​ത്തി​ (50) മ​രി​ച്ച​ത്.

ഭാ​ര്യ സു​മം​ഗ​ല​, കാ​മു​ക​ൻ നാ​ഗ​രാ​ജു​ എന്നിവർ ചേ​ർ​ന്നാ​ണ് കൃ​ത്യം ചെ​യ്ത​തത്. ജൂ​ൺ 24 നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഹോ​സ്റ്റ​ലി​ൽ പാ​ച​ക​ക്കാ​രി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന സു​മം​ഗ​ല ക​ര​ഡ​ലു നാ​ഗ​രാ​ജു​ എന്ന ആളുമായി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

  കയ്യുറയില്ലാത്ത പാനിപൂരി? ന​ഗരത്തിലെ ഫുഡ് ഇൻസ്‌പെക്ടർമാർ കാണാതെ പോകുന്നത്

ഭർത്താവ് ശ​ങ്ക​ര​മൂ​ർ​ത്തി ഇരുവരുടെയും ബ​ന്ധ​ത്തി​ന് ത​ട​സ്സ​മാ​യ​പ്പോ​ൾ രണ്ട് പേരുംചേ​ർ​ന്ന് ശങ്കരമൂർത്തിയെ കൊ​ല്ലാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. കൊ​ല​പാ​ത​ക ദിവസം രാത്രി ഇരുവരും ചേർന്ന് ശ​ങ്ക​ര​മൂ​ർ​ത്തി​യു​ടെ ക​ണ്ണു​ക​ളി​ൽ മു​ള​കു​പൊ​ടി എ​റി​ഞ്ഞു. പിന്നാലെ മ​ര​കമ്പ് ഉപയോഗിച്ച് അടിക്കുകയും ബോധം കെടുത്തുകയും ചെയ്‌തു.

ഒ​ടു​വി​ൽ മരണം ഉറപ്പാക്കുന്നതിനായി ക​ഴു​ത്തി​ൽ ച​വി​ട്ടി കൊ​ല​പ്പെ​ടുത്തുകയായിരുന്നു.
മൃ​ത​ദേ​ഹം ചാ​ക്കി​ൽ ക​യ​റ്റി 30 കി​ലോ​മീ​റ്റ​ർ അ​ക​ലെയുള്ള തു​രു​വേ​ക്ക​രെ താ​ലൂ​ക്കി​ലെ കി​ണ​റ്റി​ൽ ത​ള്ളി.

ശങ്കരമൂർത്തിയെ കാണാതായ പശ്ചാത്തലത്തിൽ പരാതി ലഭിച്ച സാഹചര്യത്തിൽ
പൊലീസ് പരിശോധന നടത്തി.

  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ

പരിശോധനയിൽ ശ​ങ്ക​ര​മൂ​ർ​ത്തി​യു​ടെ ഫാം​ഹൗ​സി​ൽ മു​ള​കു​പൊ​ടി​യു​ടെ അം​ശ​ങ്ങ​ളും വ​ഴ​ക്ക് ന​ട​ന്ന​തി​ൻ്റെ തെ​ളി​വു​ക​ളും പൊ​ലീ​സ് ക​ണ്ടെ​ത്തി. പിന്നാലെ ചോ​ദ്യം ചെ​യ്യ​ലി​ൽ സു​മം​ഗ​ലയും, കാമുകനും കു​റ്റ​സ​മ്മ​തം ന​ട​ത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
[masterslider id="10"]

Related posts