15 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഗർഭം ഏറ്റെടുക്കാൻ തയ്യാറായി ഭാര്യമാർ, പ്രതിയെ തിരഞ്ഞ് പോലീസ്

ബെംഗളൂരു: 54കാരൻ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയതായി റിപ്പോർട്ട്.

കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് ഏലിയാസ് (54) പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

പീഡനവിവരം ആരോടെങ്കിലും പറഞ്ഞാല്‍ മാതാപിതാക്കളെ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

വയറു വേദനയെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച സർക്കാർ ആശുപത്രിയില്‍ ചെക്കപ്പിന് കൊണ്ടുപോയപ്പോഴാണ് മൂന്ന് മാസം ഗർഭിണിയാണെന്ന് മാതാപിതാക്കള്‍ അറിഞ്ഞത്.

  36 ഡിഗ്രി ചൂടിൽ നിന്ന് കുളിരിലേക്ക്; ചൊവ്വാഴ്ച മുതൽ ബെംഗളൂരുവിൽ കാറ്റും മഴയും!

തുടർന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

എലിയാസിന് 23കാരിയായ യുവതി അടക്കം രണ്ട് ഭാര്യമാരുണ്ടെന്നാണ് റിപ്പോർട്ട്.

പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ ആശുപത്രി ചിലവ് വഹിക്കാമെന്നും , കൂടാതെ പണം നല്‍കാമെന്നും പറഞ്ഞ് ഇയാളുടെ ഭാര്യമാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.

പോലീസ് കേസെടുത്ത് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടിൽ പ്രസവം, പിന്നാലെ നരകയാതന; യുവതിയുടെ സ്വകാര്യഭാഗത്ത് ഗുരുതര അണുബാധ; ശരീരം പുഴുവരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആകാശദൂതരാകാൻ ഇനി നിങ്ങളും; പൈലറ്റുമാർക്ക് പുറമെ സിവിലിയന്മാരെയും ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒ
[masterslider id="10"]

Related posts

Click Here to Follow Us