അതിജീവിതയുടെ കുഞ്ഞിനെ ദത്തെടുക്കാൻ പിതാവായ പ്രതിയുടെ സമ്മതം വേണ്ടെന്ന് കോടതി 

ബെംഗളൂരു: ലൈംഗിക പീഡനത്തെത്തുടർന്നുണ്ടായ കുഞ്ഞിനെ ദത്തെടുക്കാൻ പിതാവായ പ്രതിയുടെ സമ്മതം ആവശ്യമില്ലെന്ന് കർണാടക ഹൈക്കോടതി.

അതിജീവിതയുടേയും അവരുടെ രക്ഷിതാക്കളുടേയും സമ്മതം മതിയെന്നും ജസ്റ്റിസ് ഹേമന്ദ് ചന്ദനഗൗഡർ വിധിച്ചു.

കുഞ്ഞിനെ ദത്തെടുക്കുന്ന ദമ്ബതിമാരും അതിജീവിതയും അമ്മയും ചേർന്നു നല്‍കിയ ഹർജി അംഗീകരിച്ചാണ് ഉത്തരവ്.

ദത്തെടുക്കാനുള്ള അപേക്ഷ കുഞ്ഞിന്റെ പിതാവിന്റെ സമ്മതപത്രമില്ലാത്തതിനാല്‍ ബെംഗളൂരു യലഹങ്ക സബ് രജിസ്ട്രാർ തള്ളിയതിനെ ചോദ്യം ചെയ്തായിരുന്നു ഹർജി.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

അപേക്ഷ അപൂർണമാണെന്നു പറഞ്ഞായിരുന്നു തള്ളിയത്.

പോക്സോ കേസില്‍ അറസ്റ്റിലായ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡിലാണ്. 16 കാരി ജന്മം നല്‍കിയ പെണ്‍കുഞ്ഞിനെ ദത്തെടുക്കാനാണ് ദമ്പതിമാർ അപേക്ഷ നല്‍കിയത്.

2024 സെപ്റ്റംബറിലാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. 2023 നവംബർ ഒന്നുമുതല്‍ 2024 ജൂണ്‍ 20 വരെ പ്രതി പലതവണ ലൈംഗികപീഡനത്തിനിരയാക്കിയതായുള്ള പരാതിയിലാണ് പോലീസ് പോക്സോകേസ് രജിസ്റ്റർ ചെയ്തതും പ്രതിയെ അറസ്റ്റുചെയ്തതും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
[masterslider id="10"]

Related posts