ബൈക്ക് അപകടത്തിൽ കാമുകി മരിച്ചു; യുവാവ് ബസിന് മുന്നിൽ ചാടി ജീവനൊടുക്കി 

ചെന്നൈ: ബൈക്കപകടത്തില്‍ പരിക്കേറ്റ കാമുകി മരിച്ചതിന് പിന്നാലെ യുവാവ് ബസിന് മുന്നില്‍ ചാടി ജീവനൊടുക്കി.

ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലാണ് ദാരുണ സംഭവം.

മധുരാന്തകം സ്വദേശി ഇ.സബ്രീന(20), ഉതിരമേരൂർ സ്വദേശി എസ് യോഗേശ്വരൻ(20) എന്നിവരാണ് 30 മിനിട്ട് വ്യത്യാസത്തില്‍ മരിച്ചത്.

ഇരുവരും എൻജിനിയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥികളാണ്.

  നേരിട്ടത് ക്രൂര പീഡനം; എല്ലാം കാണാനും മനസിലാക്കാനും സാധിച്ചു; പക്ഷേ അനങ്ങാൻ ആയില്ല; നാലുദിവസം ഹോംസ്റ്റേയിൽ തടവിലാക്കപ്പെട്ട വിദേശവനിതയുടെ ഞെട്ടിക്കുന്ന മൊഴി

മാമല്ലപുരത്ത് നിന്ന് കോളേജിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.

പുതുച്ചേരി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസാണ് ബൈക്കിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ സബ്രീനയുടെ തലയ്‌ക്ക് പരിക്കേറ്റു.

ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇതു കേട്ടയുടൻ യോഗേശ്വരൻ ഇസിആർ റോഡിലേക്ക് ഓടി ഒരു ബസിന് മുന്നില്‍ ചാടുകയായിരുന്നു. യുവാവ് തത്ക്ഷണം മരിച്ചു.

ബസ് ഡ്രൈവർമാരായ പരമശിവൻ, അറുമുഖം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ റോഡുകൾ ആഘോഷവേദിയായി; ഭാരതീയ സിറ്റിയിൽ ഹാപ്പി സ്ട്രീറ്റ്‌സ് രണ്ടാം വാരവും ഹിറ്റ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
[masterslider id="10"]

Related posts

Click Here to Follow Us