പ്രധാനമന്ത്രി അസ്വസ്ഥനാണെന്നും വേദിയിൽ കരയുമെന്നും രാഹുൽ ഗാന്ധി

ബെംഗളൂരു : ബി.ജെ.പി.യുടെ പ്രകടനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അസ്വസ്ഥനാണെന്നും ഏതാനും ദിവസത്തിനുള്ളിൽ അദ്ദേഹം വേദിയിൽ വച്ച് കരയുമെന്നും പരിഹസിച്ച് രാഹുൽഗാന്ധി.

മോദിയുടെ പ്രസംഗത്തിൽനിന്ന് ഈ അസ്വസ്ഥത വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

വിജയപുരയിലും ബെല്ലാരിയിലുംനടന്ന റാലികളിൽ രാഹുൽ പങ്കെടുത്തു.

വിജയപുരയിൽനടന്ന റാലിയിൽ പ്രധാനമന്ത്രിക്കെതിരേ അതിരൂക്ഷ വിമർശനമാണ് രാഹുൽഗാന്ധി ഉയർത്തിയത്.

  "ചൂട് കാരണം പുറത്തിറങ്ങി ഉറങ്ങിയതാണ്, പക്ഷേ കാത്തിരുന്നത് മറ്റൊന്ന്"; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ കാണാം!!

രാജ്യത്തെ യഥാർഥ പ്രശ്നങ്ങൾ ചർച്ചയാകാതിരിക്കാൻ വൈകാരികവിഷയങ്ങൾ നരേന്ദ്രമോദി ഉയർത്തിക്കൊണ്ടുവരുകയാണ്.

ഇനിയും അധികാരത്തിലെത്തിയാൽ ഭരണഘടന തകർക്കും.

20-25 അതിസമ്പന്നരിലേക്ക് പണമൊഴുക്കുന്നതാണ് ബി.ജെ.പി.യുടെ രീതി.

വിമാനത്താവളങ്ങളും തുറമുഖങ്ങളും വൻകിട പദ്ധതികളുമെല്ലാം ബി.ജെ.പി. ഗൗതം അദാനിയെപ്പോലുള്ളവർക്ക് കൈമാറിയെന്നും രാഹുൽഗാന്ധി ആരോപിച്ചു.

കോൺഗ്രസ് സാധാരണക്കാരിലേക്കാണ് സമ്പത്ത് എത്തിച്ചതെന്നും രാഹുൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടകിൽ ട്രെക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ നാലാം നാൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us