“ചൂട് കാരണം പുറത്തിറങ്ങി ഉറങ്ങിയതാണ്, പക്ഷേ കാത്തിരുന്നത് മറ്റൊന്ന്”; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ കാണാം!!

ബെംഗളൂരു : കടുത്ത വേനൽ ചൂടിൽ നിന്ന് രക്ഷനേടാൻ വീടിന് പുറത്ത് ഉറങ്ങാനിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കർണാടകയിലെ റായ്ച്ചൂർ ജില്ലയിലുള്ള സിന്ദനൂർ താലൂക്കിലെ ഉമലുട്ടി ഗ്രാമത്തിൽ വീടിന് മുന്നിൽ ഉറങ്ങുകയായിരുന്ന വൃദ്ധയെ പാമ്പ് കടിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മാർച്ച് 8-ന് രാത്രി നടന്ന ഈ സംഭവം സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്.

ചൂട് കാരണമാണ് യെല്ലമ്മ എന്ന വൃദ്ധ വീടിന് പുറത്ത് കിടക്ക വിരിച്ച് ഉറങ്ങാൻ തീരുമാനിച്ചത്. ആ സമയത്ത് ഒരു തവളയെ പിടിക്കാനായി എത്തിയ പാമ്പ് അബദ്ധത്തിൽ വൃദ്ധയുടെ കൈയ്യിൽ കടിക്കുകയായിരുന്നു. പാമ്പ് കടിക്കുന്നതും ഉടൻ തന്നെ അവർ പരിഭ്രാന്തിയോടെ എഴുന്നേൽക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പാമ്പ് അടുത്തുണ്ടെന്ന് കണ്ട യെല്ലമ്മ അതിനെ ഓടിച്ച ശേഷം വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

  തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും

 ഉടൻ തന്നെ ഇവരെ സിന്ദനൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയതിനാൽ ഇവർ അപകടാവസ്ഥ തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ. വേനൽക്കാലത്ത് ഇഴജന്തുക്കളുടെ ശല്യം വർദ്ധിക്കാനിടയുള്ളതിനാൽ രാത്രികാലങ്ങളിൽ വീടിന് പുറത്ത് ഉറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തർക്കം പരിഹരിക്കാൻ ഇടപെട്ടു;  യുവാവിനെ റോഡിലിട്ട് ചവിട്ടിക്കൊന്നു, പ്രതികൾ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശരിക്കും ഞെട്ടിക്കുന്നു'; ബെംഗളൂരുവിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് സ്റ്റാർട്ടപ്പ് ഐഡിയ, ഹാർവാർഡ് ബിരുദധാരിയെ അമ്പരപ്പിച്ച സംഭവം
[masterslider id="10"]

Related posts

Click Here to Follow Us