പോളിങ് ശതമാനം കൂട്ടാൻ ഹോട്ടലുടമകളുടെ ട്രെൻഡിങ് ‘ഓഫർ’ വൈറൽ; സൗജന്യ ഭക്ഷണം എന്തെന്നറിയാൻ വായിക്കാം വിശദാംശങ്ങൾ 

ബെംഗളൂരു : വോട്ടുചെയ്തതിനുശേഷം മഷിപുരട്ടിയ വിരൽ കാണിച്ചാൽ മതി, ഹോട്ടലിൽനിന്ന് സൗജന്യമായി ജ്യൂസും ലഘുപലഹാരങ്ങളും കിട്ടും.

വോട്ടുചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും നഗരത്തിലെ പോളിങ് ശതമാനം ഉയർത്താനുമായി ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷനാണ് ‘ഓഫർ’ പ്രഖ്യാപിച്ചിരിക്കുന്നത്.

സൗജന്യമായി ജ്യൂസും ലഘുഭക്ഷണവും നൽകുന്ന കടകൾക്കുമുന്നിൽ ഇവ എഴുതി പ്രദർശിപ്പിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

മുൻവർഷങ്ങളിൽ 60 ശതമാനത്തിൽ താഴെയായിരുന്നു നഗരത്തിലെ പോളിങ്. വോട്ടെടുപ്പിനോടുള്ള നഗരവാസികളുടെ താത്പര്യമില്ലായ്മ മാറ്റിയെടുക്കാൻ ഇത്തവണ ബെംഗളൂരു കോർപ്പറേഷനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വൻതോതിലുള്ള പ്രചാരണപരിപാടികളാണ് സംഘടിപ്പിക്കുന്നത്.

ഇതിനൊപ്പമാണ് പോളിങ് ശതമാനം കൂട്ടുന്നതിന് സൗജന്യമായി ജ്യൂസും ലഘുഭക്ഷണവും നൽകാനുള്ള ഹോട്ടൽ ഉടമകളുടെ തീരുമാനം.

വോട്ടെടുപ്പ്‌ ദിവസം അവധി ലഭിക്കുന്നതിനാൽ വോട്ടുചെയ്യാതെ നഗരത്തിനു പുറത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പോകുന്നതാണ് വോട്ടർമാരുടെ പതിവ്.

ഇത്തവണ വോട്ടെടുപ്പ് വെള്ളിയാഴ്ചയായതിനാൽ ശനിയും ഞായറുമുൾപ്പെടെ മൂന്നുദിവസം അവധി ലഭിക്കുന്നത് പോളിങ് ശതമാനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
[masterslider id="10"]

Related posts