‘വോട്ട് ചെയ്ത് മഷി പുരട്ടിയ വിരൽ കാണിച്ചാൽ മതി’ ജ്യൂസും സ്നാക്സും സൗജന്യമായി ലഭിക്കും; ഓഫറുമായി ഹോട്ടൽ ഉടമ 

ബെംഗളൂരു : വോട്ട് ചെയ്ത ശേഷം സൗജന്യ ഫുഡ് ഓഫർ ചെയ്ത് ഹോട്ടൽ ഉടമ.

വോട്ടുചെയ്തതിനുശേഷം മഷിപുരട്ടിയ വിരൽ കാണിച്ചാൽ മതി, ഹോട്ടലിൽ നിന്ന് സൗജന്യമായി ജ്യൂസും ലഘുപലഹാരങ്ങളും നൽകുമെന്നാണ് ഓഫർ.

വോട്ടുചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും നഗരത്തിലെ പോളിങ് ശതമാനം ഉയർത്താനുമായി ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷനാണ് ‘ഓഫർ’ പ്രഖ്യാപിച്ചിരിക്കുന്നത്.

സൗജന്യമായി ജ്യൂസും ലഘുഭക്ഷണവും നൽകുന്ന കടകൾക്കു മുന്നിൽ ഇവ എഴുതി പ്രദർശിപ്പിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു.

  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം

മുൻവർഷങ്ങളിൽ 60 ശതമാനത്തിൽ താഴെയായിരുന്നു നഗരത്തിലെ പോളിങ്.

വോട്ടെടുപ്പിനോടുള്ള നഗരവാസികളുടെ താത്പര്യമില്ലായ്മ മാറ്റിയെടുക്കാൻ ഇത്തവണ ബെംഗളൂരു കോർപ്പറേഷനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വൻതോതിലുള്ള പ്രചാരണപരിപാടികളാണ് സംഘടിപ്പിക്കുന്നത്.

ഇതിനൊപ്പമാണ് പോളിങ് ശതമാനം കൂട്ടുന്നതിന് സൗജന്യമായി ജ്യൂസും ലഘുഭക്ഷണവും നൽകാനുള്ള ഹോട്ടൽ ഉടമകളുടെ തീരുമാനം.

വോട്ടെടുപ്പ്‌ ദിവസം അവധി ലഭിക്കുന്നതിനാൽ വോട്ടുചെയ്യാതെ നഗരത്തിനു പുറത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പോകുന്നതാണ് വോട്ടർമാരുടെ പതിവ്.

  യുദ്ധം കിടപ്പറയിലേക്കും; ഗർഭനിരോധന ഉറയുടെ വിലയും 30 ശതമാനം വർധിക്കും;

ഇത്തവണ വോട്ടെടുപ്പ് വെള്ളിയാഴ്ചയായതിനാൽ ശനിയും ഞായറുമുൾപ്പെടെ മൂന്നുദിവസം അവധി ലഭിക്കുന്നത് പോളിങ് ശതമാനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി
[masterslider id="10"]

Related posts