തിരഞ്ഞെടുപ്പ് പ്രമാണിച്ച് നാട്ടിലേക്ക് പോകാൻ അധിക ബസ് സർവീസുകൾ ഒരുക്കി കർണാടക ആർ.ടി.സി; സമയക്രമം അറിയാൻ വായിക്കാം

bus

ബെംഗളൂരു : വോട്ടുചെയ്യാൻ പോകുന്നവർക്ക് ആശ്വാസമായി ബെംഗളൂരുവിൽനിന്ന് കേരളത്തിലെ വിവിധനഗരങ്ങളിലേക്ക് കർണാടക ആർ.ടി.സി.യുടെ പ്രത്യേക സർവീസുകൾ.

വോട്ടെടുപ്പിന്റെ തലേദിവസമായ 25-ന് ഒമ്പത് അധിക സർവീസുകളാണ് കർണാടക ആർ.ടി.സി. നടത്തുക. ഇതിനുപുറമേ മൈസൂരുവിൽനിന്ന് ഒരു സർവീസുകൂടിയുണ്ടാകും.

കണ്ണൂർ, എറണാകുളം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുകൾ നടത്തുകയെന്ന് അധികൃതർ അറിയിച്ചു.

  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു

സമാക്രമം ഇങ്ങനെ;

കണ്ണൂർ (രാത്രി 9.13, 10.10),

എറണാകുളം (10.10),

കോട്ടയം (7.40),

കോഴിക്കോട് (9.29),

പാലക്കാട് (9.21,9.38),

തൃശ്ശൂർ (8.59,9.05)

മൈസൂരു- എറണാകുളം (9.28) എന്നിങ്ങനെയാണ് ബസുകളുടെ സമയക്രമം.

ഐരാവത് ക്ലബ്ബ് ക്ലാസ്, രാജഹംസ എക്സിക്യുട്ടീവ്, ഐരാവത് എന്നീ വിഭാഗത്തിൽപ്പെട്ട ബസുകളാണ് സർവീസിനുപയോഗിക്കുക. പ്രത്യേക സർവീസുകളിൽ ടിക്കറ്റ് ബുക്കിങ് തുടങ്ങി.

അതേസമയം, കേരള ആർ.ടി.സി. യും പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

നഗരത്തിലെ മലയാളി സംഘടനകളും തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാട്ടിലേക്ക് വാഹനസൗകര്യം ഏർപ്പെടുത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
[masterslider id="10"]

Related posts