നഗരത്തിൽ നിന്നും ഉപേക്ഷിച്ച നിലയിൽ  കണ്ടെത്തിയത് 1412 ഓളം വാഹനങ്ങൾ: എല്ലാം നീക്കം ചെയ്ത് തൂക്കി വിൽക്കാൻ ഒരുങ്ങി ട്രാഫിക് പോലീസ് 

ബംഗളുരു:  നഗര നിരത്തുകളിൽ ഉപേക്ഷിച്ചിരുന്ന 1412 വാഹനങ്ങളിൽ, 918 എണ്ണം ട്രാഫിക് പൊലീസ് നീക്കം ചെയ്തു.

521 ഇരു ചക്രവാഹനങ്ങൾ, 706 ഓട്ടോറിക്ഷകൾ, 79 കാറുകൾ ഉൾപ്പെടെയാണ് പിടിച്ചെടുത്തത്.

2 മാസത്തിലേറെയായി ഉപേക്ഷിച്ച നിലയിലുള്ള വാഹന ഉടമകൾക്കു നോട്ടിസ് അയച്ചിരുന്നു.

  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ

3 തവണ നോട്ടിസ് അയച്ചിട്ടും പ്രതികരണം ലഭിക്കാത്തതോടെയാണ് ഇവ ഉദ്യോഗസ്ഥർ നീക്കം ചെയ്തത്. കോടതിയുടെ അനുമതിയോടെ ലേലം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ശേഷിക്കുന്ന 494 വാഹനങ്ങളുടെ ഉടമകളെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സാന്ത്വന യോജന' പദ്ധതി പ്രഖ്യാപിച്ചു; ബാധിതരായ ന്യൂനപക്ഷ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി കർണാടക സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts