യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; രക്ഷിക്കാൻ എത്തിയ ഭർത്താവിനെ പ്രതി ആക്രമിച്ചു

ബെംഗളൂരു: മൈസൂരു നഞ്ചൻഗുഡ് താലൂക്കിലെ ഗ്രാമത്തിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം.

ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് പരിക്കേറ്റു.

ഭാര്യയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതികൾ ഭർത്താവിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

പരിക്കേറ്റ ദമ്പതികളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒളിവിൽ പോയ പ്രതി നവീൻ എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മൈസൂരുവിലെ ഒരാളുടെ തോട്ടത്തിൽ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു ദമ്പതികൾ.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.

തോട്ടത്തിൽ ഇലക്ട്രിക് ഫ്യൂസ് ഇടാൻ പോയതായിരുന്നു ഭർത്താവ്.

ആരുമില്ലാത്ത സമയത്ത് ജോലിക്ക് പോയ യുവതിയെയാണ് പ്രതി ആക്രമിച്ചത്.

യുവതിയുടെ നിലവിളി തടയാൻ വായിൽ തുണി തിരുകി ഇയാൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു.

യുവതി ഉറക്കെ നിലവിളിച്ചതോടെ അവിടെയുണ്ടായിരുന്ന ഭർത്താവ് ഓടിയെത്തി.

രക്ഷിക്കാനെത്തിയ ഭർത്താവിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ആക്രമണത്തിൽ പരിക്കേറ്റ ദമ്പതികൾ നഞ്ചൻകോട് പൊതു ആശുപത്രിയിൽ ചികിത്സയിലാണ്.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

ഹുല്ലഹള്ളി പോലീസ് സ്‌റ്റേഷനിലെ പിഎസ്‌ഐ രമേഷ് കാരക്കികട്ടി, ദഫീതർ ദൊഡ്ഡയ്യ എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
[masterslider id="10"]

Related posts