ഉഡുപ്പി വാഷ്‌റൂം വീഡിയോ വിവാദം: അന്വേഷണം ഇനി സിഐഡിക്ക്

ഉഡുപ്പി: ഉഡുപ്പിയിലെ വാഷ്‌റൂം വീഡിയോ വിവാദത്തെക്കുറിച്ചുള്ള അന്വേഷണം കർണാടക സർക്കാർ തിങ്കളാഴ്ച ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (സിഐഡി) കൈമാറി.

“ഉഡുപ്പി രഹസ്യ വീഡിയോ റെക്കോർഡിംഗ് കേസ് സെൻസിറ്റീവ് വിഷയമായി മാറിയിരിക്കുന്നു, അതിനാൽ കേസ് സിഐഡിക്ക് അന്വേഷണത്തിന് കൈമാറി,” എന്ന് സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു

ഈ വർഷം ജൂലൈയിൽ കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ഒരു സ്വകാര്യ പാരാമെഡിക്കൽ കോളേജിലാണ് സംഭവം. നേത്രജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സയൻസസിലെ മൂന്ന് പെൺകുട്ടികൾ ശുചിമുറിക്കുള്ളിലിരുന്ന് മറ്റൊരു വിദ്യാർത്ഥിയുടെ വീഡിയോ പകർത്തിയെന്നാണ് ആരോപണം.

  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം

ഹിന്ദു അനുകൂല സംഘടനകളുടെയും വലതുപക്ഷ സംഘടനകളുടെയും പ്രതിപക്ഷ ഭാരതീയ ജനതാ പാർട്ടിയുടെയും (ബിജെപി) ബഹളത്തെത്തുടർന്ന് ഉഡുപ്പി പോലീസ് മൂന്ന് വിദ്യാർത്ഥികൾക്കും കോളേജ് മാനേജ്‌മെന്റിനുമെതിരെ പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഉഡുപ്പി കോടതി വിദ്യാർത്ഥികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജി. പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി
[masterslider id="10"]

Related posts