പണം തട്ടിയെടുക്കാനായി തക്കാളി കർഷകനെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി

ആന്ധ്രപ്രദേശ് : തക്കാളി കർഷകനെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി.

മടനപ്പള്ളിയിലാണ് കർഷകനായ നരെം രാജശേഖര്‍ റെഡ്ഡിയെ(62) ആണ് ചൊവ്വാഴ്ച രാത്രി അജ്ഞാത സംഘം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്ന് പോലീസ് സിഐ സത്യനാരായണ പറഞ്ഞു.

തക്കാളി വിറ്റുകിട്ടിയ പണം തട്ടിയെടുക്കുന്നതിനായാണു കര്‍ഷകനെ കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക വിവരം.

ചൊവ്വാഴ്ച വൈകിട്ടു പാല്‍ വില്‍ക്കുന്നതിനായാണു നരെം പോയത്.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

കാണാതായതോടെ തിരച്ചിലിനൊടുവില്‍ പാടത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് മരത്തിൽ കയ്യും കാലും കെട്ടി വായില്‍ തുണി തിരികി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.

തക്കാളി വിറ്റ പണം നരെമിന്റെ കൈവശമുണ്ടെന്നു കരുതിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച 70 പെട്ടി തക്കാളി ഇയാള്‍ ചന്തയിൽ വിറ്റിരുന്നു.

കൂടാതെ അന്ന് വൈകിട്ട് ഒരു സംഘം തക്കാളി അന്വേഷിച്ചു നരെമിന്റെ പാടത്തു വരികയും ചെയ്തു. ഇവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
[masterslider id="10"]

Related posts