സ്വിറ്റ്‌സർലൻഡിൽ നിന്നും നാടുകടത്തപെട്ട 2 മലയാളികൾ ബെംഗളുരുവിൽ അറസ്റ്റിൽ

ബെംഗളൂരു: വ്യാജ പാസ്‌പോർട്ടിൽ രാജ്യത്തേക്ക് കടന്നതിന് സ്വിറ്റ്‌സർലൻഡ് നാടുകടത്തിയ രണ്ട് പേരെ ബെംഗളുരു പോലീസ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) ഇറക്കിയ ശേഷം അറസ്റ്റ് ചെയ്തു. വ്യാജ പാസ്‌പോർട്ടിൽ ഇരുവരെയും സ്വിറ്റ്‌സർലൻഡിലേക്ക് പോകാൻ സഹായിച്ചതിന് രണ്ട് ട്രാവൽ ഏജന്റുമാർക്കെതിരെ പോലീസ് കേസെടുത്തു.

സംഭവത്തിൽ എമിഗ്രേഷൻ ഓഫീസർ അശോക് എൻ പോലീസിൽ പരാതി നൽകി. പാസ്‌പോർട്ട് നിയമപ്രകാരമാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മേയ് ഏഴിന് പുലർച്ചെ 3.30 ഓടെയാണ് കേരളത്തിൽ നിന്നുള്ള ശരത് കുമാർ ശിവൻ പിള്ള (27), എബ്രഹാം കൊച്ചുമത്തായി (47) എന്നിവർ ജോലിക്കായി ജനീവയിലേക്ക് പോയത്.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

ഫ്‌ളൈ ഡ്രീംസ് ഏജന്റുമാരായ ജോസി അലക്‌സ്, ആന്റണി ജോസഫ് എന്നിവരുടെ സഹായത്തോടെയാണ് വ്യാജ പാസ്‌പോർട്ട് ലഭിച്ചതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. അലക്‌സും ജോസഫും ഫ്രാൻസിലാണ് താമസിക്കുന്നതെന്നും കേരളത്തിൽ നിന്നുള്ള മറ്റ് ചിലരെ യൂറോപ്പിലേക്ക് പോകാൻ സഹായിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ മനസ്സിലാക്കി. കൂടുതൽ അന്വേഷണം നടത്തി വരികയാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
[masterslider id="10"]

Related posts