മേജർ ഓപ്പറേഷന് തയ്യാറെടുത്ത് നടൻ, മരണസാധ്യതയേറെ.. പ്രാർത്ഥനകൾ വേണം, വിവാഹ വാർഷിക ദിനത്തിൽ വീഡിയോയുമായി നടൻ ബാല

നീണ്ട ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷം നടൻ ബാല വീണ്ടും ആരാധകർക്ക് മുന്നിലെത്തി. വിവാഹ വാർഷിക ദിനം ആഘോഷിക്കുന്ന വീഡിയോയുമാണ് താരം എത്തിയിരിക്കുന്നത്.

തന്റെ അസുഖ വിവരത്തെക്കുറിച്ച് വിശദമാക്കിയ ബാല എല്ലാവരുടെയും പ്രാർത്ഥനകൾ വേണമെന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിച്ചത് . ഭാര്യ എലിസബത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് വിവാഹവാർഷികം കേക്ക് മുറിച്ച് ആഘോഷിക്കുന്നതെന്നും ബാല പറഞ്ഞു.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

ബാലയുടെ വാക്കുകളിലേക്ക്..

എല്ലാവർക്കും നമസ്കാരം, ഫാൻ പേജിൽ വന്നിട്ട് ഒരുമാസം കഴിഞ്ഞു. ഇപ്പോൾ ഡോക്ടറുടെ (എലിസബത്ത്) നിർബന്ധപ്രകാരം ഞാൻ വന്നതാണ്. ഇപ്പോഴും ആശുപത്രിയിൽ അഡ്മിറ്റാണ്. എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് വീണ്ടും ജീവിതത്തിലേക്ക് വരികയാണ്. രണ്ട് – മൂന്ന് ദിവസം കഴിഞ്ഞാൽ ഒരു മേജർ ഓപ്പറേഷൻ ഉണ്ട്. മരണ സാധ്യതയുള്ള ശസ്ത്രക്രിയയാണ്. അതോടൊപ്പം തന്നെ അതിജീവന സാധ്യതയും കൂടുതലാണെന്നതിനാൽ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നു. നിങ്ങളുടെ പ്രാർത്ഥന കൊണ്ട് മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു. നെഗറ്റീവായി ഒന്നും ചിന്തിക്കുന്നില്ല. ” ബാല പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts