കോളേജ് വിദ്യാർത്ഥി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

ബെംഗളൂരു: കുടക് സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ.

പീനിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ചിക്ക ബിദരകല്ലിനു സമീപം. വിഷു ഉത്തപ്പ (19) ആണ് ആത്മഹത്യ ചെയ്തത്.

ആർആർ കോളേജിൽ ഒന്നാം വർഷ ബിഇക്ക് പഠിക്കുകയായിരുന്നു വിഷു ഉത്തപ്പ.

അച്ഛൻ ഒരു സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുകയാണ്.

  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു

ബുധനാഴ്ച വൈകിട്ട് നാലരയോടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ആത്മഹത്യ ചെയ്തത്.

പിതാവ് ഡി.ഡി. തമ്മയ്യ വീട്ടിൽ വന്നപ്പോൾ മകന്റെ അവസ്ഥ കണ്ട് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചു.

എന്നാൽ ചികിത്സ ഫലിക്കാതെ വിഷു ഉത്തപ്പ ആശുപത്രിയിൽ മരിച്ചു.

ആത്മഹത്യയുടെ കൃത്യമായ കാരണം അറിവായിട്ടില്ല.

പീനിയ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തതായും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts