നെയിംപ്ലേറ്റുകൾ കന്നഡയിൽ സ്ഥാപിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ് 

ബെംഗളൂരു: തലസ്ഥാനത്തെ വാണിജ്യ കടകളിൽ കന്നഡ നെയിംപ്ലേറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമം നടപ്പാക്കാൻ ബിബിഎംപി. ഏഴു ദിവസത്തിനകം നെയിംപ്ലേറ്റുകൾ സ്ഥാപിക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. വാണിജ്യ സ്ഥാപനങ്ങളും കടകളും നോട്ടീസ് നൽകി ഏഴു ദിവസത്തിനകം നിയമപരമായി നെയിംപ്ലേറ്റുകൾ സ്ഥാപിക്കണമെന്നാണ് നിർദേശം. എട്ട് സോൺ കോർപ്പറേഷൻ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിട്ടുണ്ട്. കന്നഡ നെയിംപ്ലേറ്റ് ചട്ടം 60 ശതമാനമാക്കണമെന്നാണ് നോട്ടീസിൽ പരാമർശിച്ചിരിക്കുന്നത്. ഏഴു ദിവസത്തിനകം നെയിംപ്ലേറ്റ് സ്ഥാപിച്ചില്ലെങ്കിൽ വ്യാപാര ലൈസൻസ് റദ്ദാക്കുമെന്ന് ബിബിഎംപി മുന്നറിയിപ്പ് നൽകി.

Read More

വൈറ്റ്ഫീൽഡിൽ യുവതി കുട്ടിയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ചു; കൃത്യസമയത്ത് എത്തി രക്ഷിച്ച് പോലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെയും കുഞ്ഞിനെയും അഗ്നിശമനസേന രക്ഷപ്പെടുത്തി. നഗൊണ്ടനഹള്ളിയിലെ ശ്രീനിധി അലയൻസ് അപ്പാർട്ട്‌മെന്റിലെ വീട്ടിനുള്ളിൽ ഗ്യാസ് തുറന്ന് വെച്ചാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബവഴക്കൻ ആത്മഹത്യ ചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. വിവരമറിയിച്ച വൈറ്റ്ഫീൽഡ് ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർ ഉടൻ രക്ഷാപ്രവർത്തനം നടത്തി. ആത്മഹത്യാശ്രമത്തിന്റെ സാഹചര്യം മനസിലാക്കാൻ വൈറ്റ്ഫീൽഡ് പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്.

Read More

കോളേജ് വിദ്യാർത്ഥി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

ബെംഗളൂരു: കുടക് സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. പീനിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ചിക്ക ബിദരകല്ലിനു സമീപം. വിഷു ഉത്തപ്പ (19) ആണ് ആത്മഹത്യ ചെയ്തത്. ആർആർ കോളേജിൽ ഒന്നാം വർഷ ബിഇക്ക് പഠിക്കുകയായിരുന്നു വിഷു ഉത്തപ്പ. അച്ഛൻ ഒരു സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുകയാണ്. ബുധനാഴ്ച വൈകിട്ട് നാലരയോടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ആത്മഹത്യ ചെയ്തത്. പിതാവ് ഡി.ഡി. തമ്മയ്യ വീട്ടിൽ വന്നപ്പോൾ മകന്റെ അവസ്ഥ കണ്ട് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ചികിത്സ…

Read More

ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടി; കർണാടക സ്വദേശികൾ അറസ്റ്റിൽ 

കല്‍പ്പറ്റ: വിവിധ സംസ്ഥാനങ്ങളില്‍ കണ്ണികളുള്ള ജോലി തട്ടിപ്പുസംഘത്തിലെ രണ്ടു പേരെ വയനാട് സൈബര്‍ പോലീസ് പിടികൂടി. കര്‍ണാടക സ്വദേശികളായ ഇന്ദ്രീസ് (21), തരുണ്‍ ബസവരാജ് (39) എന്നിവരെയാണ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പിടികൂടിയത്. ഇന്‍സ്പെക്ടര്‍ ഷാജു ജോസഫ്, എസ്ഐ അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. സിംഗപ്പൂരിലെ ‘പസഫിക് ഓയില്‍ ആന്‍ഡ് ഗ്യാസ്’ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന കല്‍പ്പറ്റ എടപ്പെട്ടി സ്വദേശി സജിത്ത്കുമാറിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. പിടിയിലായ…

Read More

മാലപൊട്ടിയിച്ചയാളെ പിന്തുടർന്ന് പിടികൂടി ട്രാഫിക് പോലീസ് 

ബെംഗളൂരു: നടുറോഡിൽ മാലപൊട്ടിച്ചശേഷം ഓട്ടോറിക്ഷയിൽക്കയറി രക്ഷപ്പെടാൻ ശ്രമിച്ചയാളെ പിന്തുടർന്ന് പിടികൂടി ട്രാഫിക് പോലീസ്. കഴിഞ്ഞദിവസം മാഗഡി റോഡിലാണ് സംഭവം. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാമചന്ദ്രയാണ് പ്രതിയെ പിടികൂടിയത്. മാഗഡി റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രാമചന്ദ്രയെ ഒരുസ്ത്രീയാണ് മാല നഷ്ടപ്പെട്ട വിവരം അറിയിച്ചത്. മാലപൊട്ടിച്ചയാൾ ഓട്ടോയിൽ കയറിപ്പോയതായി അറിഞ്ഞ രാമചന്ദ്ര ഓട്ടോറിക്ഷയുടെ പുറകേ ഓടി പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് സ്വർണമാലയും പണവും കണ്ടെടുത്തു. തുടർന്ന് പ്രതിയെ മാഗഡി പോലീസിന് കൈമാറി. രാമചന്ദ്രയെ ട്രാഫിക് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് അഭിനന്ദിച്ചു.

Read More

എം.ഡി.എം.എ യുമായി യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു: എം.ഡി.എം.എ മയക്കുമരുന്ന് വില്പന നടത്തുകയായിരുന്ന രണ്ട് പേർ മംഗളൂരു പോലീസിന്റെ പിടിയിൽ. ഉള്ളാള്‍ ബജല്‍ സ്വദേശി അഷ്ഫാഖ് എന്ന ജുട്ടു അഷ്ഫാഖ് (27),കാട്ടിപ്പള്ളയിലെ ഉമര്‍ ഫാറൂഖ് ഇര്‍ഫാൻ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ,സ്കൂട്ടര്‍, മൊബൈല്‍ ഫോണുകള്‍, ഡിജിറ്റല്‍ അളവ് യന്ത്രം എന്നിവ പ്രതികളിൽ നിന്നും പിടിച്ചെടുത്തു. ഇരുവരും നേരത്തെ വിവിധ കേസുകളില്‍ പ്രതികളാളെന്ന് പോലീസ് അറിയിച്ചു.

Read More

കടയുടമയുടെ കുട്ടിയെ മുൻ ജീവനക്കാരൻ തട്ടിക്കൊണ്ടുപോയതായി പരാതി

ബെംഗളൂരു: ഒന്നര വർഷം മുമ്പ് ജോലി ഉപേക്ഷിച്ച് പോയ യുവാവ് കടയുടമയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കഴിഞ്ഞ ഡിസംബർ 28 ന് ബനശങ്കരി രണ്ടാം സ്റ്റേജ് കാവേരി നഗറിലാണ് സംഭവം. വസീം എന്ന തൊഴിലാളിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് ഷഫീയുള്ള ബനശങ്കരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 2015ൽ വിവാഹിതനായ ഷഫീയുള്ളയ്ക്ക് നാല് വർഷം മുമ്പാണ് ഒരു പെൺകുഞ്ഞ് ജനിച്ചത്. കുറച്ച് വർഷങ്ങളായി ഭാര്യയുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. കഴിഞ്ഞ നാല് വർഷമായി മകൾ ഇയാൾക്കൊപ്പമാണ് ഉണ്ടായിരുന്നത്. ഷഫീയുള്ളയാണ് മകളെ നോക്കിയിരുന്നത്. ഇപ്പോൾ…

Read More

വിദ്യാര്‍ഥിനിയുടേയും സ്‌കൂള്‍ ബസ് ഡ്രൈവറുടെയും മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തിയ സംഭവം; കേസെടുത്ത് പോലീസ്  

ബെംഗളൂരു: വിദ്യാര്‍ഥിനിയുടേയും സ്‌കൂള്‍ ബസ് ഡ്രൈവറുടെയും മൃതദേഹം റെയില്‍വേ ട്രാക്കിന്റെ സമീപത്ത് നിന്നും കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്ത് പോലീസ്. വിദ്യാർഥിനിയുടെ പിതാവിന്റെ പരാതിയിന്മേലാണ് നടപടി. ഡ്രൈവര്‍ക്കെതിരെ കുട്ടിയുടെ കുടുംബം നേരത്തെ പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു വിദ്യാര്‍ഥിനിയുടേയും ഡ്രൈവറുടേയും മൃതദേഹം റെയില്‍വേ പാളത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന 14-കാരിയുടെ അടുത്ത് 38-കാരനായ ഡ്രെെവർ നിരന്തരമായി പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ക്ക് കുട്ടിയുടെ…

Read More

പുതുവത്സരാഘോഷത്തിനിടെ സുഹൃത്തിന്റെ മൂക്ക് കടിച്ചു മുറിച്ച യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: പുതുവത്സരാഘോഷത്തിനിടെ സുഹൃത്തിന്റെ മൂക്ക് കടിച്ചു മുറിച്ച യുവാവ് അറസ്റ്റിൽ. ചിക്കമഗളൂരു ജില്ലയിലെ മുഡിഗെരെ സ്വദേശി കെ. രാകേഷിനെയാണ് (21) വെനൂർ പോലീസ് സബ് ഇൻസ്പെക്ടർ ജെ. ശ്രീശൈല അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്ത് മുഡിഗെരെ സ്വദേശിയും പില്യ ഉൽപെയിൽ താമസക്കാരനുമായ വി. ദീക്ഷിത്തിന്റെ(28) മൂക്കാണ് കടിച്ചുമുറിച്ചത്. ഇയാൾ മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നെന്നാണ് പോലീസ് റിപ്പോർട്ട്. ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടിയിൽ നടന്ന ആഘോഷം പുതുവർഷ പിറവിയോടെ നിയന്ത്രണം വിടുകയായിരുന്നു. തർക്കത്തിനൊടുവിൽ ദീക്ഷിത് രാജേഷിന് നേരെ പാഞ്ഞടുത്ത്…

Read More

പ്രണയത്തിൽ നിന്ന് പിന്മാറാനാവശ്യപ്പെട്ടത്തോടെ രാത്രിയിൽ വീടുകൾ കയറി ആക്രമിച്ച് കൗമാരക്കാർ

ബെംഗളൂരു : പ്രണയത്തെ എതിർത്തതിനെ തുടർന്ന് ബെലഗാവിയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഗ്രാമത്തിലെ മുതിർന്നവരുടെ വീടുകൾ ആക്രമിച്ച് കൗമാരക്കാർ. മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം യുവാക്കൾ ഗ്രാമത്തിൽ പ്രവേശിച്ച് നാല് വീടുകൾക്ക് നേരെ കല്ലെറിഞ്ഞു, വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ തകർത്ത് അക്രമം നടത്തി. 15 ലധികം യുവാക്കളാണ് കൃത്യം നടത്തിയത്. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറുകളും ബൈക്കുകളും തകർത്തു. നവഗെ ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയുണ്ടായ കല്ലേറിൽ വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചതായി പോലീസ് പറഞ്ഞു. പ്രദേശത്തെ പ്രീയൂണിവേഴ്‌സിറ്റി വിദ്യാർഥി പത്താംക്ലാസ് വിദ്യാർഥിനിയുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ…

Read More
Click Here to Follow Us