കടയുടമയുടെ കുട്ടിയെ മുൻ ജീവനക്കാരൻ തട്ടിക്കൊണ്ടുപോയതായി പരാതി

ബെംഗളൂരു: ഒന്നര വർഷം മുമ്പ് ജോലി ഉപേക്ഷിച്ച് പോയ യുവാവ് കടയുടമയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി.

കഴിഞ്ഞ ഡിസംബർ 28 ന് ബനശങ്കരി രണ്ടാം സ്റ്റേജ് കാവേരി നഗറിലാണ് സംഭവം.

വസീം എന്ന തൊഴിലാളിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് ഷഫീയുള്ള ബനശങ്കരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

2015ൽ വിവാഹിതനായ ഷഫീയുള്ളയ്ക്ക് നാല് വർഷം മുമ്പാണ് ഒരു പെൺകുഞ്ഞ് ജനിച്ചത്.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

കുറച്ച് വർഷങ്ങളായി ഭാര്യയുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു.
കഴിഞ്ഞ നാല് വർഷമായി മകൾ ഇയാൾക്കൊപ്പമാണ് ഉണ്ടായിരുന്നത്. ഷഫീയുള്ളയാണ് മകളെ നോക്കിയിരുന്നത്.

ഇപ്പോൾ ബനശങ്കരിയിൽ ഫർണിച്ചർ കട നടത്തുകയാണെന്ന് ഷഫിയുള്ള പറഞ്ഞു.

അതിനിടെ, ഒന്നര വർഷം മുമ്പ് ജോലി വിട്ടുപോയ വസീം ഡിസംബർ 28ന് ഞങ്ങളുടെ കടയിലെത്തി.

ജോലിയിൽ തിരിച്ചെടുക്കുമോയെന്ന് ചോദിച്ചു. അറിയാവുന്ന യുവാവ് ആയതിനാൽ അവനെ നിയമിച്ചു.

എന്നാൽ അതേ ദിവസം തന്നെ വസീം ഷഫീയുള്ളയുടെ മകളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി

ഷാഫി ബനശങ്കരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും മകളെ അന്വേഷിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് കേസ് അന്വേഷിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
[masterslider id="10"]

Related posts