നഗരത്തിൽ പണം വാരി വിതറി ശ്രദ്ധ നേടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു: നഗരമധ്യത്തിലെ മേല്‍പ്പാലത്തില്‍ നിന്ന് 10 രൂപ കറന്‍സികള്‍ വലിച്ചെറിഞ്ഞയാള്‍ അറസ്റ്റില്‍.

നഗര്‍ഭാവി സ്വദേശിയും ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തിപ്പുക്കാരനുമായ അരുണ്‍ ആണ് പോലീസിന്റെ പിടിയിലായത്.

ഇന്ന് രാവിലെയായിരുന്നു ബെംഗളൂരു കെ ആര്‍ മാര്‍ക്കറ്റിനു മുകളിലെ സിറ്റി മാര്‍ക്കറ്റ് മേല്‍പ്പാലത്തില്‍ നിന്നും ഇദ്ദേഹം സഞ്ചിയില്‍ സൂക്ഷിച്ച പത്തു രൂപ നോട്ടുകള്‍ വലിച്ചെറിഞ്ഞത്. കറന്‍സികള്‍ പെറുക്കികൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതോടെ നഗരത്തില്‍ വന്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടുകയും ചെയ്തു. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ചിക്ക്പേട്ട് പോലിസ് നടത്തിയ അന്വേഷണത്തിലാണ് അരുണ്‍ പിടിയിലായത്.

  അജനീഷ് ലോകനാഥിന്റെ കന്നഡ സംഗീത നിശ ശനിയാഴ്ച; ബെംഗളൂരുവിൽ വൻ ഒരുക്കങ്ങൾ

ഈ സമയം അരുണ്‍ ഒരു സ്വകാര്യ ചാനലിന് കറന്‍സി പറത്തിയ സംഭവത്തില്‍ അഭിമുഖം നല്‍കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടാനും ആളുകള്‍ തിരിച്ചറിയാനുമാണ് കറന്‍സി പറത്തിയതെന്നു അരുണ്‍ പോലീസിനോടു വിശദീകരിച്ചു. പതിനായിരം രൂപയുടെ പത്തു രൂപ കറന്‍സികളുമായായിരുന്നു അരുണ്‍ മേല്‍പ്പാലത്തില്‍ കയറിയതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തിന് പുതിയ രാഷ്ട്രീയ യുഗം; ഡി.കെ. ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ
[masterslider id="10"]

Related posts