സംസ്ഥാന ആർ.ടി.സി. ബസ്സിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ബെംഗളൂരു: കർണാടക ആർ.ടി.സി. ബസ്സിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.മൈസൂരു-കെ.ആർ.എസ്. റോഡിലെ മൊഗരഹള്ളിക്ക് സമീപമാണ് അപകടം. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. മൈസൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ മൊഗരഹള്ളിനിവാസി അരവിന്ദ് (27) ആണ് മരിച്ചത്. സുഹൃത്തായ നവീനാണ് പരിക്കേറ്റത്.

ജോലിക്കുശേഷം നവീനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അരവിന്ദ്. യാത്രയ്ക്കിടെ എതിരേനിന്നുവന്ന കർണാടക ആർ.ടി.സി. ബസ് മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാളെ മൈസൂരു കെ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

വിവരമറിഞ്ഞെത്തിയ അരവിന്ദിന്റെ ബന്ധുക്കൾ സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഒടുവിൽ, കെ.എസ്.ആർ.ടി.സി. ഡിപ്പോ മാനേജരെത്തി നഷ്ടപരിഹാരം നൽകാമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. കെ.ആർ.എസ്. പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളേജിലേക്ക് പോകുകയായിരുന്ന 19കാരിയെ തലയറുത്തു കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us