ബസവരാജ് ഹൊറട്ടി വീണ്ടും കർണാടക നിയമസഭ കൗൺസിൽ ചെയർമാൻ

ബെംഗളൂരു: രാഷ്ട്രീയ കളംമാറി ചവിട്ടിയിട്ടും ബസവരാജ് ഹൊറട്ടി തന്നെ വീണ്ടും കർണാടക നിയമനിർമാണ കൗൺസിൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.

ബുധനാഴ്ച എതിരില്ലാതെയാണ് ഹോറട്ടി പദവിയിലേറിയത്. എട്ടു തവണ എം.എൽ.സിയായ 76കാരനായ ബസവരാജ് ഹൊറട്ടി ദീർഘകാലത്തെ ജനതാ പരിവാർ ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ മേയിലാണ് ജെ.ഡി-എസിൽനിന്ന് രാജിവെച്ചത്. 

ഉപരിസഭ ചെയർമാനായിരിക്കെ എം.എൽ.സി സ്ഥാനവും രാജിവെച്ച് അദ്ദേഹം ബി.ജെ.പി.യിൽ ചേക്കേറുകയായിരുന്നു. 75 അംഗ നിയമനിർമാണ കൗൺസിലിൽ ഭൂരിപക്ഷമുള്ള ബി.ജെ.പി.യുടെ സ്ഥാനാർഥിയായി അദ്ദേഹം വീണ്ടും ചെയർമാനാവുമെന്നുറപ്പായതിനാൽ പ്രതിപക്ഷ നിരയിൽനിന്ന് ജെ.ഡി-എസോ സ്ഥാനാർഥികളെ രംഗത്തിറക്കിയിരുന്നില്ല.

  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

ഒപ്പം ജെ.ഡി.എസും സഖ്യം ചേരാനുള്ള സാധ്യത വിരളമായതിനാൽ നേരത്തേതന്നെ അദ്ദേഹം വിജയിച്ചിരുന്നു. ബി.ജെ.പി അംഗമായ രഘുനാഥ് മാൽക്കാപുരെ ഇടക്കാല സ്പീക്കറുടെ ചുമതല വഹിച്ചു.ബെളഗാവിയിലെ സുവർണ വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ സാക്ഷിയാകാൻ ഹൊറട്ടിയുടെ കുടുംബാംഗങ്ങളും സന്ദർശക ഗാലറിയിലെത്തി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉൾപ്പെടെയുള്ളവർ ബസവരാജ് ഹൊറട്ടിയെ അഭിനന്ദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
[masterslider id="10"]

Related posts