പത്ത് വർഷം മുൻപുള്ള പീഡനം, പുരോഹിതനെതിരെയും അധ്യാപകനെതിരെയും കേസ് 

ബെംഗളൂരു: പത്തുവർഷം മുമ്പ് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നൽകിയ പരാതിയിൽ പുരോഹിതന്റെയും സ്കൂൾ അധ്യാപകന്റെയും പേരിൽ പോലീസ് കേസെടുത്തു.

ബെംഗളൂരു വിദ്യാരണ്യപുര ദൊഡ്ഡബെട്ടഹള്ളി കാവേരി ലെഔട്ടിലെ പുരോഹിതൻ സൈമൺ പീറ്റർ, അധ്യാപകൻ സാമുവൽ ഡിസൂസയുടെ നേതൃത്വത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവമറിഞ്ഞിട്ടും മറച്ചുവെക്കാൻ ശ്രമിച്ച മറ്റ് ആറുപേരെയും കേസിൽ ഉൾപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

പത്തുവയസ്സുള്ളപ്പോൾ സൈമൺ പീറ്റർ പീഡിപ്പിച്ചതായി 20 വയസ്സുള്ള യുവതിയുടെ പരാതിയിൽ പറയുന്നു. ഇയാളുടെ അടുത്താക്കിയാണ് മാതാപിതാക്കൾ ജോലിക്ക് പോയിരുന്നത്. ഈ സമയം, അശ്ലീലചിത്രങ്ങൾ കാണിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

പീഡനം തുടർന്നപ്പോൾ അധ്യാപകനായ സാമുവൽ ഡിസൂസയോട് പരാതിപ്പെട്ടപ്പോൾ ഇയാളും പീഡിപ്പിച്ചതായി പരാതിയുണ്ട്. 14 വയസ്സുവരെ പീഡനം തുടർന്നതായും പറയുന്നു.

കോളേജ് വിദ്യാർത്ഥിനിയായ യുവതി അടുത്തിടെ സഹോദരിയോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് പരാതി നൽകിയത്. പോക്ക്സോ നിയമത്തിലെ വകുപ്പുകൾ ചേർത്താണ് ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ വനിതാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
[masterslider id="10"]

Related posts