സിഇടി പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം ബെംഗളൂരുവിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ

ബെംഗളൂരു: കർണാടക സിഇടി പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ (ജനിവാർ) അഴിപ്പിച്ച സംഭവം വിവാദമായതിനെത്തുടർന്ന് മൂന്ന് കോളേജ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ബംഗളൂരു മഡിവാലയിലെ കൃപാനിധി കോളേജിലെ ജീവനക്കാരായ സുധാകർ, ഗിരിജമ്മ, സരിത എന്നിവർക്കെതിരെയാണ് നടപടി. സംഭവത്തിൽ കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) അന്വേഷണത്തിന് ഉത്തരവിടുകയും ബംഗളൂരു സിറ്റി ഡിസിക്ക് കത്തെഴുതുകയും ചെയ്തു.

മനഃപൂർവമെന്ന് ആരോപണം
ഏപ്രിൽ 23-ന് ഫിസിക്സ് പരീക്ഷയ്ക്കെത്തിയ ഉദ്യോഗാർത്ഥികളോടാണ് ജീവനക്കാർ പൂണൂൽ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടത്. പരീക്ഷാ വസ്ത്രധാരണ രീതിയെക്കുറിച്ച് (ഡ്രസ് കോഡ്) വ്യക്തമായ നിർദ്ദേശങ്ങൾ നിലവിലിരിക്കെയാണ് ഈ നടപടി. പൂണൂൽ, ലിംഗം തുടങ്ങിയ മതപരമായ ചിഹ്നങ്ങൾ അഴിപ്പിക്കരുതെന്ന് ജീവനക്കാർക്ക് നൽകിയ പരിശീലനത്തിൽ കൃത്യമായി പറഞ്ഞിട്ടുള്ളതാണെന്ന് കെഇഎ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ഉണ്ടായിട്ടും ഇത്തരം ഒരു സംഭവം നടന്നത് മനഃപൂർവമാണെന്ന വിലയിരുത്തലിലാണ് അധികൃതർ.

  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'

ഹിന്ദുവിരുദ്ധ നടപടിയെന്ന് പ്രതിപക്ഷം
സംഭവത്തിൽ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് ആർ. അശോക് രംഗത്തെത്തി. മംഗല്യസൂത്രവും പൂണൂലും അഴിപ്പിക്കുന്നത് കോൺഗ്രസ് സർക്കാരിന്റെ സ്ഥിരം ഹിന്ദുവിരുദ്ധ ശൈലിയാണെന്ന് അദ്ദേഹം എക്സിലൂടെ (ട്വിറ്റർ) ആരോപിച്ചു. മുൻപ് കെപിഎസ്‌സി പരീക്ഷയ്ക്കിടെ സ്ത്രീകളുടെ മംഗല്യമാല ഊരിമാറ്റിയ സംഭവം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഹൈന്ദവ വിശ്വാസങ്ങളെ സർക്കാർ തുടർച്ചയായി വ്രണപ്പെടുത്തുകയാണെന്നും കുറ്റപ്പെടുത്തി.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

സംഭവത്തിൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാനും കെഇഎ മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
[masterslider id="10"]

Related posts