പഹൽഗാം ഭീകരാക്രമണത്തിന് ഒരു വർഷം: മകന്റെ ഓർമ്മകളിൽ വിറങ്ങലിച്ച് ബെംഗളൂരുവിലെ ഒരു കുടുംബം

ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ക്രൂരമായ ഭീകരാക്രമണത്തിന് നാളെ ഒരു വർഷം തികയുന്നു. രാജ്യം നടുങ്ങിയ ആ കറുത്ത ദിനത്തിന്റെ ഓർമ്മകളിൽ നീറുകയാണ് ബെംഗളൂരു മട്ടിക്കരെയിലെ ഒരു കുടുംബം. ആക്രമണത്തിൽ കൊല്ലപ്പെട്ട നാൽപ്പത്തിയൊന്നുകാരനായ ഭരത് ഭൂഷന്റെ മാതാപിതാക്കൾക്ക് ഇന്നും ആ വിയോഗം ഉൾക്കൊള്ളാനായിട്ടില്ല.

കഴിഞ്ഞ വർഷം ഏപ്രിൽ 22-നായിരുന്നു പഹൽഗാമിലെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തിയ സഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർത്തത്. കർണാടകയിൽ നിന്നുള്ള രണ്ടുപേർ ഉൾപ്പെടെ 26 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഹാവേരി സ്വദേശിയും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ ഭരത് ഭൂഷൺ തന്റെ മൂന്ന് വയസ്സുള്ള മകനെ കൈകളിൽ എടുത്തുനിൽക്കുമ്പോഴായിരുന്നു ഭീകരരുടെ വെടിയുണ്ടകൾ ഒടുക്കിയത്. ഭാര്യ ഡോ. സുജാതയുടെ കണ്ണുകൾക്ക് മുന്നിൽ വെച്ചായിരുന്നു ആ ക്രൂരത അരങ്ങേറിയത്.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

മകൻ നഷ്ടപ്പെട്ട് ഒരു വർഷം തികയുമ്പോഴും 76-കാരനായ പിതാവ് ചെന്നവീരപ്പയ്ക്കും 70-കാരിയായ മാതാവ് ഷൈല കുമാരിക്കും ആ വേദനയിൽ നിന്ന് മുക്തരാകാൻ കഴിഞ്ഞിട്ടില്ല. ബി.ഇ മെക്കാനിക്കൽ ബിരുദധാരിയും എം.ബി.എക്കാരനുമായിരുന്ന ഭരത് കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു. ഭരതിന്റെ ഓർമ്മയ്ക്കായി കുടുംബം കഴിഞ്ഞദിവസം ചടങ്ങുകൾ നടത്തിയിരുന്നു. സർക്കാരുകളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നുമായി 35 ലക്ഷം രൂപ ധനസഹായം ലഭിച്ചെങ്കിലും, തങ്ങളുടെ പ്രിയപ്പെട്ട മകന്റെ അഭാവം ആ കുടുംബത്തിന് നികത്താനാവാത്ത വലിയ ശൂന്യതയായി അവശേഷിക്കുന്നു. ജമ്മു കശ്മീരിലെ മനോഹരമായ കാഴ്ചകൾ കാണാൻ പോയ മകൻ ജീവനറ്റ ശരീരമായി മടങ്ങിവന്നതിന്റെ ഞെട്ടലിലാണ് ഇന്നും ആ വൃദ്ധമാതാപിതാക്കൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
[masterslider id="10"]

Related posts