ചൂട് താങ്ങാനാവുന്നില്ല; ഹെൽമെറ്റിന് പകരം തലയിൽ ‘പച്ചിലക്കവചം’ ചൂടി ബൈക്ക് യാത്രക്കാരൻ

ബെംഗളൂരു : കർണാടകയിൽ വേനൽചൂട് റെക്കോർഡ് നിലയിലേക്ക് ഉയർന്നതോടെ വെയിലിൽ നിന്ന് രക്ഷപ്പെടാൻ വിചിത്ര മാർഗങ്ങൾ തേടുകയാണ് പൊതുജനം. ചാമരാജനഗറിൽ കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ഹെൽമെറ്റിന് പകരം തലയിൽ പച്ച ഇലകൾ വെച്ചുകെട്ടി ബൈക്ക് ഓടിക്കുന്ന ഒരാളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമാകുന്നത്. ബാഗൽകോട്ട് നഗരത്തിലെ ഭുവനേശ്വരി സർക്കിളിലെ സിഗ്നലിൽ വെച്ച് പകർത്തിയ ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.

സംസ്ഥാനത്തെ പല ജില്ലകളിലും താപനില സാധാരണയേക്കാൾ ഉയർന്ന നിലയിലാണ് തുടരുന്നത്. തലച്ചോറ് പൊള്ളുന്ന ചൂടിൽ നിന്ന് താൽക്കാലിക ആശ്വാസം കണ്ടെത്താനാണ് ഈ ബൈക്ക് യാത്രക്കാരൻ പ്രകൃതിദത്തമായ ഈ മാർഗം സ്വീകരിച്ചത്. ഹെൽമെറ്റിന് ഉള്ളിലെ ചൂട് ഒഴിവാക്കാനും തല തണുപ്പിക്കാനുമായി വലിയ പച്ച ഇലകൾ തലയിൽ വച്ച് കെട്ടിയ നിലയിലായിരുന്നു ഇദ്ദേഹത്തിന്റെ യാത്ര. സിഗ്നലിൽ കാത്തുനിന്ന മറ്റ് യാത്രക്കാർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ കടുത്ത വേനലിന്റെ തീക്ഷ്ണത വ്യക്തമാക്കുന്നതാണ്.

  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർദ്ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂട് പ്രതിരോധിക്കാൻ ജനം ഇത്തരത്തിലുള്ള വിചിത്രമായ വഴികൾ തേടുമ്പോഴും, യാത്രക്കാർ ട്രാഫിക് നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നുണ്ട്.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
[masterslider id="10"]

Related posts