2026 ലെ പൊതു അവധി ദിനങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

ബെംഗളൂരു: 2026-ലെ സർക്കാർ അവധി ദിനങ്ങളുടെ പട്ടിക കർണാടക സർക്കാർ പുറത്തിറക്കി . 2026-ലെ പൊതു അവധി ദിനങ്ങളുടെ പട്ടിക മന്ത്രിസഭാ യോഗം അംഗീകരിച്ചു. ദേശീയ, സംസ്ഥാന ഉത്സവങ്ങൾ ഉൾപ്പെടെ ആകെ 20 സർക്കാർ അവധി ദിനങ്ങൾ ഉണ്ടാകും. പൊതു അവധി ദിനങ്ങളുടെ പൂർണ്ണ പട്ടിക ഇതാ.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം പൊതു അവധികളുടെ പട്ടിക അംഗീകരിച്ചു. ഇതോടെ, അടുത്ത വർഷം സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ അവധികൾ ബാധകമാകും.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

2026-ലെ പൊതു അവധി ദിവസങ്ങൾ
15.01.2026-വ്യാഴം-ഉത്തരായന ശുഭമുഹൂർത്തം, മകരസംക്രാന്തി
26.01.2026-തിങ്കൾ-റിപ്പബ്ലിക് ദിനം
19.03.2026-വ്യാഴം-യുഗാദി ഉത്സവം
21.03.2026-ശനി-ഖുതുബ്-ഇ-റമദാൻ
31.03.2026-ചൊവ്വ-മഹാവീർ ജയന്തി
03.04.2026-വെള്ളി-ദുഃഖവെള്ളി
14.04.2026-ചൊവ്വ-ഡോ. ബി. ആർ. അംബേദ്കർ ജയന്തി
20.04.2026-തിങ്കൾ-ബസവ ജയന്തി, അക്ഷയതൃതീയ
01.05.2026-വെള്ളി-തൊഴിലാളി ദിനം
28.05.2026-വ്യാഴം-ബക്രീദ്
26.06.2026-വെള്ളി-മുഹറം അവസാന ദിവസം
15.08.2026-ശനി-സ്വാതന്ത്ര്യദിനം
26.08.2026-ബുധൻ-ഈദ്-മിലാദ്
14.09.2026-തിങ്കൾ-വരസിദ്ധി വിനായക വ്രതം
02.10.2026-വെള്ളി-ഗാന്ധി ജയന്തി
20.10.2026-ചൊവ്വ-മഹാനവമി, ആയുധപൂജ
21.10.2026-ബുധൻ-വിജയ ദശമി
10.11.2026-ചൊവ്വ-ബലിപാദ്യമി, ദീപാവലി
27.11.2026-വെള്ളി-കനകദാസ ജയന്തി
25.12.2026-വെള്ളി-ക്രിസ്മസ്
ഞായറാഴ്ചകളിൽ വരുന്ന ഉത്സവങ്ങൾ
ഞായറാഴ്ചകളിൽ വരുന്ന മഹാശിവരാത്രി (15.02.2026), മഹർഷി വാല്മീകി ജയന്തി (25.10.2026), കന്നഡ രാജ്യോത്സവം (01.11.2026), നരക ചതുർദശി (08.11.2026)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിമർശനങ്ങൾ ആകാം, വ്യാജ പ്രചാരണം വേണ്ട: യാഷിന്റെ 'ടോക്സിക്കിന്' പിന്തുണയുമായി ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
[masterslider id="10"]

Related posts