ഭക്തിയോ പാഴാക്കലോ? നർമ്മദയിൽ 11,000 ലിറ്റർ പാൽ അഭിഷേകവും ഗംഗയിൽ നെയ്യ് ഒഴുക്കലും; പരിസ്ഥിതി പ്രവർത്തകർ ആശങ്കയിൽ.

ഭോപ്പാൽ: മധ്യപ്രദേശിലെ നർമ്മദ നദിയിൽ 11,000 ലിറ്റർ പാൽ ഒഴുക്കിയതിന് പിന്നാലെ ഗംഗാ നദിയിൽ നെയ്യ് ഒഴുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ രാജ്യം വലിയൊരു പാരിസ്ഥിതിക വിവാദത്തിലേക്ക്. മതപരമായ ചടങ്ങുകളുടെ പേരിൽ ടാങ്കറുകളിലും കാനുകളിലുമായി എത്തുന്ന പാലുൽപ്പന്നങ്ങൾ നദികളിൽ തള്ളുന്നതിനെതിരെ സോഷ്യൽ മീഡിയയിലും പരിസ്ഥിതി പ്രവർത്തകർക്കിടയിലും വലിയ വിമർശനമാണ് ഉയരുന്നത്.

നർമ്മദയിൽ 11,000 ലിറ്റർ പാൽ
ചൈത്ര നവരാത്രിയോട് അനുബന്ധിച്ച് ദാദാജി ബാബ എന്നറിയപ്പെടുന്ന ആളുടെ നേതൃത്വത്തിലായിരുന്നു നർമ്മദ നദിയിലെ പാലഭിഷേകം. ടാങ്കറിൽ എത്തിച്ച ലിറ്റർ കണക്കിന് പാൽ നേരിട്ട് നദിയിലേക്ക് ഒഴുക്കുകയായിരുന്നു. രാജ്യത്ത് പോഷകാഹാരക്കുറവ് മൂലം കുട്ടികൾ മരിക്കുമ്പോഴാണ് ഇത്തരത്തിൽ പാൽ നശിപ്പിക്കുന്നതെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു.

ഗംഗയിൽ ഒഴുകിയത് 165 ലിറ്റർ നെയ്യ്
നർമ്മദയിലെ സംഭവത്തിന് പിന്നാലെയാണ് ഗംഗാ നദിയിൽ നെയ്യൊഴുക്കുന്ന വീഡിയോയും പ്രചരിക്കുന്നത്. ഫെബ്രുവരിയിൽ പകർത്തിയതെന്ന് കരുതുന്ന ദൃശ്യങ്ങളിൽ, ഒരു സംഘം ആളുകൾ ബോട്ടിൽ കയറി 165 ലിറ്റർ നെയ്യ് കാനുകളിൽ നിന്ന് ഗംഗയിലേക്ക് ഒഴിക്കുന്നത് വ്യക്തമാണ്. ചടങ്ങ് പൂർത്തിയാക്കി നദിയെ തൊഴുത് വണങ്ങുന്ന ഭക്തരെയും വീഡിയോയിൽ കാണാം.

രൂക്ഷമായ പ്രതിഷേധം
ഈ ദൃശ്യങ്ങൾ വൈറലായതോടെ വലിയ രീതിയിലുള്ള സൈബർ പ്രതിഷേധമാണ് ഉയരുന്നത്. നദികളിൽ ഇത്രയധികം ജൈവവസ്തുക്കൾ കലരുന്നത് വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുകയും ജലജീവികളുടെ മരണത്തിന് കാരണമാവുകയും ചെയ്യും. ഇത് നദിയുടെ സ്വാഭാവിക ശുദ്ധിയെ തകർക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. “ഇവരൊന്നും ഭക്തരല്ല, നദിയുടെ ശത്രുക്കളാണ്” എന്നും “രാജ്യത്തെ ഇവർ ‘സ്വാഹ’ ചെയ്യുകയാണെന്നുമാണ്” സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. ദാരിദ്ര്യവും പട്ടിണിയും നിലനിൽക്കുന്ന നാട്ടിൽ ടൺ കണക്കിന് പാൽ നശിപ്പിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും ഭക്തി പ്രതീകാത്മകമായിരിക്കണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

  കാണാതായ ഏഴു വയസ്സുകാരനെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി ബെംഗളൂരു പോലീസ്; മാതാപിതാക്കൾക്ക് ആശ്വാസം
  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു

നദികളുടെ പവിത്രത കാത്തുസൂക്ഷിക്കാൻ നമാമി ഗംഗ പോലുള്ള പദ്ധതികൾക്ക് സർക്കാർ കോടികൾ ചിലവഴിക്കുമ്പോൾ, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നത് അധികൃതർക്ക് വലിയ വെല്ലുവിളിയാവുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യം കലർത്താൻ വെള്ളം നൽകിയില്ല: 9 വയസുകാരനെ വെടിവെച്ചു കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us