മെക്‌സിക്കന്‍ തിരമാലയില്‍ കൊറിയയും മുങ്ങി… മെക്‌സിക്കോ പ്രീക്വാട്ടറിലേക്ക്…

റോസ്‌തോവ് ഓണ്‍ ഡോണ്‍: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മെക്‌സിക്കോ ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ട് റൗണ്ടിലേക്കു കുതിച്ചു. ഗ്രൂപ്പ് എഫില്‍ ഏഷ്യന്‍ ടീമായ ദക്ഷിണ കൊറിയയെ മെക്‌സിക്കോ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തകര്‍ത്തുവിടുകയായിരുന്നു. രണ്ടു മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റായി അവർക്ക്. തുടർച്ചയായ രണ്ട് തോൽവികൾ ഏറ്റുവാങ്ങിയ ദക്ഷിണ കൊറിയ ലോകകപ്പിൽ നിന്ന് പുറത്തായി.

26-ാം മിനിറ്റില്‍ കാര്‍ലോസ് വെലയുടെ പെനാല്‍റ്റിയിലൂടെ ലീഡ് നേടിയ മെക്‌സിക്കോ 66-ാം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ ഹാവിയര്‍ ഹെര്‍ണാണ്ടസായിരുന്നു ഗോള്‍ സ്‌കോറര്‍.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

ലൊസാനൊ നല്‍കിയ പാസ്സില്‍ രണ്ട് കൊറിയന്‍ ഡിഫന്‍ഡര്‍മാരെ മറികടന്നാണ് ഹെര്‍ണാണ്ടസ് ഗോള്‍ നേടിയത്. ദേശീയ ജെഴ്‌സിയില്‍ ഹെര്‍ണാണ്ടസിന്റെ 50-ാം ഗോളാണ് ഇത്.

ആദ്യ പകുതിയില്‍ ബോക്സില്‍ വെച്ച് ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ മുന്നേറ്റം തടയുന്നതിനിടെ യാങ് ഹ്യൂന്റെ കൈയില്‍ പന്ത് തട്ടുകയായിരുന്നു. ഇതോടെ ഹാന്‍ഡ് ബോളില്‍ റഫറി പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റിയെടുത്ത വെലയ്ക്ക് പിഴച്ചില്ല.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനറ്റിൽ സോൻ ഹ്യുങ് മിന്നാണ് ദക്ഷിണ കൊറിയയുടെ ആശ്വാസഗോൾ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
[masterslider id="10"]

Related posts