ലൈംഗികാതിക്രമ കേസിൽ നിയമനടപടി നേരിടുന്ന സംവിധായകൻ രഞ്ജിത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ ജോയ് മാത്യു രംഗത്ത്. രഞ്ജിത്ത് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പോലും സുഹൃത്ത് എന്ന നിലയിൽ താൻ അദ്ദേഹത്തോടൊപ്പം നിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മലാപ്പറമ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രഞ്ജിത്ത് എന്റെ അടുത്ത കൂട്ടുകാരനാണ്. കേസിൽ അന്വേഷണം നടക്കട്ടെ. രാഷ്ട്രീയത്തിന് ഉപരി സൗഹൃദത്തിന് വിലകൽപ്പിക്കുന്നു. കൂടെയുള്ളവരെ ചതിക്കാൻ മടി കാട്ടാത്തവരാണ് സിപിഎം. തിരഞ്ഞെടുപ്പ് കാലമായതുകൊണ്ട് മുഖം രക്ഷിക്കാനാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതെ’ന്നും അദ്ദേഹം പറഞ്ഞു.
Read MoreDay: 10 April 2026
കളിക്കുന്നതിനിടെ രണ്ടുവയസുകാരൻ കുഴൽകിണറിൽ വീണു
ഉജ്ജയിന്‍: കളിക്കുന്നതിനിടെ കുഴല്‍കിണറില്‍ വീണ രണ്ടുവയസുകാരനായുളള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലാണ് സംഭവം. വയലില്‍ കളിച്ചുകൊണ്ടിരിക്കെയാണ് രണ്ട് വയസുളള ആണ്‍കുട്ടി തുറന്നുകിടന്നിരുന്ന കുഴല്‍കിണറിലേക്ക് വീണത്. ജലാരിയ ഗ്രാമത്തില്‍ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. രാജസ്ഥാനിലെ പാലിയില്‍ നിന്ന് മൂന്നുദിവസം മുന്‍പ് കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ഭാഗീരഥ് എന്ന രണ്ടുവയസുകാരൻ. അച്ഛൻ പ്രവീൺ ദേവസി ആട്ടിടയനാണ്. കുടുംബത്തോടൊപ്പം ആടുമേയ്ക്കാനായി പ്രദേശത്ത് എത്തിയ ഭാഗീരഥ് വയലിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് തുറന്നുകിടന്നിരുന്ന കുഴല്‍കിണറിലേക്ക് അബദ്ധത്തിൽ വീണത്.
Read Moreമലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത
ബെംഗളൂരു: വിനോദയാത്രയ്ക്കിടെ ചിക്കമഗളൂരുവിലെ മാണിക്യധാരയിൽ വെച്ച് കാണാതായ മലയാളി പെൺകുട്ടിയെ 2000 അടി താഴ്ചയുള്ള മലയിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ ശ്രീനന്ദ (14) ആണ് മരിച്ചത്. മൂന്ന് ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് ഇന്ന് (ഏപ്രിൽ 10) മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിൽ 7-നാണ് ശ്രീനന്ദ കുടുംബത്തോടൊപ്പം ചിക്കമഗളൂരു സന്ദർശിക്കാനെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം 5:30 ഓടെയാണ് പെൺകുട്ടിയെ കാണാതായത്. മാണിക്യധാരയിലെ പടികൾ ഇറങ്ങുന്നതിനിടെ കുടുംബാംഗങ്ങൾക്ക് പിന്നിലായി നടന്നിരുന്ന ശ്രീനന്ദയെ ഒരു നിമിഷം കൊണ്ട് കാണാതാവുകയായിരുന്നു. കുടുംബവും നാട്ടുകാരും നടത്തിയ പ്രാഥമിക തിരച്ചിൽ പരാജയപ്പെട്ടതിനെത്തുടർന്ന്…
Read Moreയുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; രമേശ് ചെന്നിത്തല
യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകുമെന്ന് രമേശ് ചെന്നിത്തല. ഭരണമാറ്റത്തിന് ജനം അത്യാവേശത്തോടെ വോട്ട് ചെയ്തു. എത്ര സീറ്റ് ലഭിക്കുമെന്നതിന്റെ കണക്കുകൾ പരിശോധിക്കുന്നു. നൂറിൽ അധികം സീറ്റ് ആണ് ലക്ഷ്യം. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. ലീഗ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. അർഹത ഉണ്ടെന്നാണ് പറഞ്ഞതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാം യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി. എതിരാളികളെ തേജോവധം ചെയ്യാതെ അന്തസ്സായി പ്രചരണം നടത്തി. യുഡിഎഫ് ഒരു മനസോടെ പ്രവർത്തിച്ചു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കോൺഗ്രസ് പ്രസിഡന്റിന്റെയും സാന്നിധ്യം കരുത്തായി എന്ന്…
Read More‘വരുണ’ ചുഴലിക്കാറ്റ്: ബെംഗളൂരുവിൽ പലയിടങ്ങളിലും കനത്ത മഴ; തീരദേശ കർണാടകയിൽ യെല്ലോ അലേർട്ട്
ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ‘വരുണ’ ചുഴലിക്കാറ്റിനെത്തുടർന്ന് കനത്ത മഴയും നാശനഷ്ടങ്ങളും. തലസ്ഥാന നഗരമായ ബെംഗളൂരുവിൽ പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും ജനജീവിതം സ്തംഭിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബെംഗളൂരുവിൽ സ്തംഭനാവസ്ഥ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ മജസ്റ്റിക്, രാജാജിനഗർ, വസന്തനഗർ, കലാസിപാളയ, ടൗൺ ഹാൾ, വിജയനഗർ എന്നിവിടങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തി. മഴയെത്തുടർന്ന് പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടിലായതോടെ നഗരത്തിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങൾ ദീർഘനേരം നിരത്തുകളിൽ കുടുങ്ങിക്കിടന്നു. നഗരത്തിൽ പരമാവധി 35 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 23…
Read Moreസാബു എം ജേക്കബിനെതിരെ വിമർശനവുമായി സോഹൻ സീനുലാല്‍
കൊച്ചി: ട്വന്റി 20 സ്ഥാപകന്‍ സാബു എം ജേക്കബിനെതിരെ വിമർശനവുമായി നടന്‍ സോഹന്‍ സീനുലാല്‍. സാബു എം ജേക്കബ് ജീവിക്കുന്നത് ബി സി നാലാം നൂറ്റാണ്ടിലെ ബിഹാറിലായിരുന്നുവെന്ന് സോഹന്‍ പരിഹസിച്ചു. ആ കാലത്തായിരുന്നെങ്കില്‍ ഒരു പക്ഷേ സാബുവിന്റെ തന്ത്രങ്ങള്‍ ഏല്‍ക്കുമായിരുന്നുവെന്ന് സോഹന്‍ പറഞ്ഞു. എന്നാല്‍ ഇത് 21ാം നൂറ്റാണ്ടിലെ കേരളമാണെന്നും വിവരമുള്ള മലയാളികളാണ് മുന്നിലുള്ളതെന്ന് സാബു ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും സോഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Read Moreകന്നഡ പ്രവർത്തകൻ വാട്ടാൾ നാഗരാജ് അറസ്റ്റിൽ
ബെംഗളൂരു: കന്നഡ വാട്ടാൾ പക്ഷം നേതാവും പ്രമുഖ കന്നഡ പ്രവർത്തകനുമായ വാട്ടാൾ നാഗരാജിനെ ബസവേശ്വരനഗർ പോലീസ് അറസ്റ്റ് ചെയ്തു. 2021-ലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് 42-ാമത് എസിഎംഎം കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പ്രകാരമാണ് നടപടി. പ്രതിഷേധവും കേസുകളും കൊറോണ കാലത്ത് എസ്എസ്എൽസി പരീക്ഷ റദ്ദാക്കണമെന്നും വിദ്യാർത്ഥികളെ ഉപാധികളില്ലാതെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാറിന്റെ വസതിക്ക് മുന്നിൽ വാട്ടാൾ നാഗരാജ് പ്രതിഷേധം നടത്തിയിരുന്നു. അനുമതിയില്ലാതെ സമരം ചെയ്തതിനും നിയന്ത്രണങ്ങൾ ലംഘിച്ചതിനും പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ…
Read Moreഭക്തിയോ പാഴാക്കലോ? നർമ്മദയിൽ 11,000 ലിറ്റർ പാൽ അഭിഷേകവും ഗംഗയിൽ നെയ്യ് ഒഴുക്കലും; പരിസ്ഥിതി പ്രവർത്തകർ ആശങ്കയിൽ.
ഭോപ്പാൽ: മധ്യപ്രദേശിലെ നർമ്മദ നദിയിൽ 11,000 ലിറ്റർ പാൽ ഒഴുക്കിയതിന് പിന്നാലെ ഗംഗാ നദിയിൽ നെയ്യ് ഒഴുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ രാജ്യം വലിയൊരു പാരിസ്ഥിതിക വിവാദത്തിലേക്ക്. മതപരമായ ചടങ്ങുകളുടെ പേരിൽ ടാങ്കറുകളിലും കാനുകളിലുമായി എത്തുന്ന പാലുൽപ്പന്നങ്ങൾ നദികളിൽ തള്ളുന്നതിനെതിരെ സോഷ്യൽ മീഡിയയിലും പരിസ്ഥിതി പ്രവർത്തകർക്കിടയിലും വലിയ വിമർശനമാണ് ഉയരുന്നത്. നർമ്മദയിൽ 11,000 ലിറ്റർ പാൽ ചൈത്ര നവരാത്രിയോട് അനുബന്ധിച്ച് ദാദാജി ബാബ എന്നറിയപ്പെടുന്ന ആളുടെ നേതൃത്വത്തിലായിരുന്നു നർമ്മദ നദിയിലെ പാലഭിഷേകം. ടാങ്കറിൽ എത്തിച്ച ലിറ്റർ കണക്കിന് പാൽ നേരിട്ട് നദിയിലേക്ക് ഒഴുക്കുകയായിരുന്നു. രാജ്യത്ത് പോഷകാഹാരക്കുറവ്…
Read Moreലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് ജാമ്യം
കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം നൽകിയത്. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നായിരുന്നു ജാമ്യ ഹർജിയിൽ രഞ്ജിത്തിൻ്റെ വാദം. സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിച്ചേര്‍ക്കപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്നും ജാമ്യം നല്‍കിയാൽ കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
Read Moreസര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
ന്യൂഡല്‍ഹി: സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി യുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ ഏകപക്ഷീയമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി ബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി യുടെ ഉത്തരവ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും കെഎസ്ആര്‍ടിസിയും ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷമ ബത്ത വിതരണം നയപരമായ വിഷയമാണെന്നും അതില്‍ തീരുമാനം എടുക്കാന്‍ കെഎസ്ആര്‍ടിസിക്ക് അധികാരം ഉണ്ടെന്നുമായിരുന്നു സംസ്ഥാന…
Read More