കളിക്കുന്നതിനിടെ രണ്ടുവയസുകാരൻ കുഴൽകിണറിൽ വീണു

ഉജ്ജയിന്‍: കളിക്കുന്നതിനിടെ കുഴല്‍കിണറില്‍ വീണ രണ്ടുവയസുകാരനായുളള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലാണ് സംഭവം.

വയലില്‍ കളിച്ചുകൊണ്ടിരിക്കെയാണ് രണ്ട് വയസുളള ആണ്‍കുട്ടി തുറന്നുകിടന്നിരുന്ന കുഴല്‍കിണറിലേക്ക് വീണത്. ജലാരിയ ഗ്രാമത്തില്‍ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

രാജസ്ഥാനിലെ പാലിയില്‍ നിന്ന് മൂന്നുദിവസം മുന്‍പ് കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ഭാഗീരഥ് എന്ന രണ്ടുവയസുകാരൻ. അച്ഛൻ പ്രവീൺ ദേവസി ആട്ടിടയനാണ്.

  രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ച് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം

കുടുംബത്തോടൊപ്പം ആടുമേയ്ക്കാനായി പ്രദേശത്ത് എത്തിയ ഭാഗീരഥ് വയലിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് തുറന്നുകിടന്നിരുന്ന കുഴല്‍കിണറിലേക്ക് അബദ്ധത്തിൽ വീണത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ ശിവകുമാറും നടൻ സുദീപും പങ്കെടുത്ത സമൂഹ വിവാഹ വേദിയിൽ തീപിടുത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts