ഹെബ്ബാള്‍ ജംക്ഷന്‍ – വെറ്ററിനറി കോളജ്; 6 വരി തുരങ്കപാത നിര്‍മാണം ഏറ്റെടുക്കാന്‍ കമ്പനികള്‍ രം​ഗത്ത്

ബെംഗളുരു: നിര്‍ദിഷ്ട ഹെബ്ബാള്‍ ജംക്ഷന്‍ – വെറ്ററിനറി കോളജ് 6 വരി തുരങ്കപാത നിര്‍മാണത്തിനായി മുന്നോട്ടു വന്ന് പ്രമുഖ കമ്പനികള്‍. ബെംഗളുരു വികസന അതോറിറ്റി (ബി ഡിഎ) ടെന്‍ഡര്‍ വിളിച്ചപ്പോള്‍ 4 പ്രമുഖ കമ്പനികളാണു രംഗത്തെത്തിയിട്ടുള്ളത്.

കമ്പനികളുടെ സാങ്കേതിക യോഗ്യത, തുരങ്ക നിര്‍മാണത്തിലെ പരിചയം, സാമ്പത്തിക ശേഷി തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച് അന്തിമ കരാര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നു ബിഡിഎ അറിയിച്ചു.
അതേസമയം, ഇതേ മേഖലയില്‍ ഒട്ടേറെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നില വിലുള്ളതിനാല്‍ പദ്ധതിയുടെ പ്രയോജനം സംബന്ധിച്ചു ഗതാഗത വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!

ഭൂഗര്‍ഭ മെട്രോ പാതയും സബേര്‍ബന്‍ റെയില്‍ പാതയും 17 കിലോമീറ്റര്‍ ഹെബ്ബാള്‍ – സില്‍ക്ക് ബോര്‍ഡ് തുരങ്കപാതയുമെല്ലാം ഈ ഭാഗങ്ങളിലൂടെയാണു കടന്നുപോകുന്നത്. ഹെബ്ബാള്‍ മേല്‍പാലം റാംപിന്റെ അടിയിലൂടെയും ഹെബ്ബാള്‍ തടാകത്തിന്റെ സമീപത്തു കൂടിയുമാകും തുരങ്കപാത കടന്നു പോവുക.

ഇതിനിടെ, ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാനദണ്ഡ ങ്ങള്‍ പ്രകാരം മാത്രമേ 17 കിലോമീറ്റര്‍ വരുന്ന ഹെബ്ബാള്‍ സില്‍ക്ക് ബോര്‍ഡ് തുരങ്കപാത നിര്‍മിക്കൂവെന്നു ബി സ്മൈല്‍ വ്യക്തമാക്കിയിട്ടുണ്ട്

18 മാസത്തില്‍ പൂര്‍ത്തിയാക്കിയാക്കും
ഹെബ്ബാളിലെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്കു പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണു 2.18 കിലോമീറ്റര്‍ തുരങ്കപാത. പദ്ധതി പൂര്‍ത്തിയാക്കാന്‍ 18 മാസം സമയമാണു ബിഡിഎ അനുവദിച്ചിരിക്കുന്നത്. എസ്റ്റീം മാളിന്റെയും ബാപ്റ്റിസ്റ്റ് ആശുപത്രിയുടെയും സമീപത്ത് റാംപുകള്‍ നിര്‍മിക്കും.

  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ

റെയില്‍വേ അടിപ്പാലവും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. ദിലിപ് ബില്‍ ഡ്കോണ്‍ ലിമിറ്റഡ് (ഡിപിഎല്‍), മാക്സ് ഇന്‍ഫ്ര, സെം ഇന്ത്യ പ്രൊജക്ട്സ്, റിത്വിക് പ്രൊജക്ട്സ് തുടങ്ങിയ കമ്പനികളാണു രംഗത്തെത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
[masterslider id="10"]

Related posts