വടിയെടുത്ത് ജിബിഎ; മത്സ്യ, മാംസ വില്‍പനശാലകളിലെ കടക്കാരെ ശുചിത്വം പഠിപ്പിക്കും

ബെംഗളുരു: നഗരത്തിലെ പല മത്സ്യ, മാംസ വില്‍പനശാലക ളില്‍ നിന്നുള്ള മാലിന്യം റോഡു കളില്‍ അലക്ഷ്യമായി തള്ളുന്നെ ന്ന പരാതി വ്യാപകമായതോടെ ഗ്രേറ്റര്‍ ബെംഗളുരു അതോറിറ്റി (ജിബിഎ) നടപടി ശക്തമാക്കി. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണു തീരുമാനം.

കടകളില്‍ നിന്നുള്ള മലിനജലം നിരത്തുകളിലേക്ക് ഒഴുക്കിവിടു ന്നതു കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ ക്കും ബുദ്ധിമുട്ടാവുകയാണ്. മാലി ന്യം കൃത്യമായ രീതിയില്‍ നിര്‍ മാര്‍ജനം ചെയ്യാത്തതിനാല്‍ ദുര്‍ ഗന്ധവും രൂക്ഷമാണ്.

10 കടകള്‍ക്ക് നോട്ടിസ്

നോര്‍ത്ത് സിറ്റി കോര്‍പറേഷ നു കീഴിലുള്ള യെലഹങ്കയില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലി ക്കാത്ത 10 കടകള്‍ക്ക് അധികൃതര്‍ നോട്ടിസ് അയച്ചു. കോര്‍പറേഷന്റെ മൃഗസംരക്ഷണ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയെ തുടര്‍ന്നാണിത്.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

ശുചിത്വം, കോള്‍ഡ് സ്റ്റോറേജ് സൗകര്യം, മാലിന്യ സംസ്‌കരണ സംവിധാ നം, ജീവനക്കാരുടെ ആരോഗ്യം തുടങ്ങിയ കാര്യങ്ങളാണു പരി ശോധിച്ചത്. പല കടകള്‍ക്കും കൃത്യമായ മാലിന്യസംസ്‌കരണ സംവിധാന മില്ലെന്നും മലിനജലം റോഡിലേ ക്കും മറ്റും ഒഴുക്കി വിടുന്നതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ലൈസന്‍സുള്ളതും വൃത്തിയുള്ളതുമായ കടകളില്‍ നിന്നു മാംസം വാങ്ങണമെന്നു കോര്‍പറേ ഷന്‍ കമ്മിഷണര്‍ പൊമ്മല സുനില്‍ കുമാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. പരിശോധന തുടരുമെന്നും നിയമം ലംഘിക്കുന്നവര്‍ ക്കെതിരെ കര്‍ശന നടപടിയെടു ക്കുമെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിലെ മറ്റു കോര്‍പറേഷ നുകളുടെ കീഴിലുള്ള കടകളിലും പരിശോധനകള്‍ നടത്തി വരികയാണ്.

  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?

രോഗഭീതിയും

ജനവാസ മേഖലകളില്‍ വീടു കളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പല മാംസ വില്‍പന ശാലകളും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ പ്രദേശവാസി കള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ക്ക് ഇടയാക്കുന്നുവെന്ന് ആരോ പണമുണ്ട്.

ചിലയിടങ്ങളില്‍ കട കളോടു ചേര്‍ന്നുതന്നെ വൃത്തി ഹീനമായ ഭക്ഷണ ശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്. കടകളില്‍ നിന്നുള്ള മലിനജലവും മറ്റു മാലി ന്യങ്ങളും റോഡരികുകളില്‍ തള്ളുന്നതും കനാലുകളിലും തടാകങ്ങളിലും ഒഴുക്കിവിടുന്ന തും പതിവാണ്.

നഗരത്തിലെ ചില അപ്പാര്‍ട്മെന്റുകള്‍ക്കു സമീ പം അനധികൃതമായി മാലിന്യം തള്ളുന്നതായും പരാതിയുണ്ട്. ഇതിന്റെ ഫലമായി എലി ഉള്‍പ്പെടെയുള്ള ജീവികളുടെ ശല്യവും വര്‍ധിക്കുകയാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts