ലിവ്-ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസ്: കന്നഡ നടി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

ബെംഗളുരു: മോഹന്‍ റാവു എന്ന ലിവ്-ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ നടി ബിന്ദു, കാമുകന്‍ വിനയ്, കുട്ടാളി ധനുഷ് എന്നിവര്‍ അറസ്റ്റിലായി.

വിനയിനെ ബിന്ദു വിവാഹം ചെയ്യുന്നതു തടഞ്ഞതാണു പ്രകോപനമെന്നാണു മൊഴി. ഫെബ്രുവരി 19നു മോഹന്‍ റാവുവിനെ വിനയ് കത്തികൊണ്ടു കുത്തുകയും തുടര്‍ന്നു 3 പേരും ചേര്‍ന്നു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.

  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി

ഫെബ്രുവരി 28നു മഞ്ജുനാഥ നഗറിലെ വാടകവീട്ടില്‍ അഴുകിയ നിലയിലാണു മൃതദേഹം കണ്ടത്. ഭജ്റംഗി, പൊലീസ് ക്വാര്‍ട്ടേഴ്സ്, കാലഭൈരവ തുടങ്ങിയ കന്നഡ ചിത്രങ്ങളില്‍ ബിന്ദു വേഷമിട്ടിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts