വിസ്മയത്തുമ്പത്തിലെ നയന്‍താരയോ? കഷ്ടപ്പാടുകൾ തളർത്തും മുൻപുള്ള രേണു’; വൈറലായി പഴയകാല ചിത്രം, പിന്തുണയുമായി ആരാധകർ!

സോഷ്യൽ മീഡിയയിൽ എപ്പോഴും ക്യാമറക്കണ്ണുകൾ പിന്തുടരുന്ന താരമാണ് രേണു സുധി.

ചെയ്യുന്ന കാര്യങ്ങൾ നിമിഷനേരം കൊണ്ട് വൈറലാകാറുള്ളതുപോലെ തന്നെ കടുത്ത സൈബർ ആക്രമണങ്ങളും രേണുവിന് നേരിടേണ്ടി വരാറുണ്ട്.

എന്നാൽ തളർത്താൻ നോക്കുന്നവർക്കിടയിൽ തളരാതെ മുന്നോട്ട് പോകുന്ന രേണുവിന്റെ പുതിയൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

തന്റെ പഴയൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് രേണു ഇത്തവണ എത്തിയത്. ‘ജീവിതത്തിൽ കഷ്ടപ്പാടും പ്രയാസങ്ങളും തളർത്തുന്നതിന് മുൻപൊരു രേണു സുധി ഉണ്ടായിരുന്നു’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

ഇതിനോടകം തന്നെ ഏകദേശം 20,000-ത്തോളം ലൈക്കുകൾ ചിത്രത്തിന് ലഭിച്ചു. രേണുവിന്റെ പഴയ ലുക്കിനെ ‘വിസ്മയത്തുമ്പത്തിലെ നയൻതാര’യോടാണ് പല ആരാധകരും ഉപമിക്കുന്നത്.

വിമർശകർക്കിടയിൽ രേണുവിനെ പിന്തുണയ്ക്കുന്നവരുടെ വലിയൊരു നിര തന്നെയുണ്ട്. പങ്കുവെച്ച ചിത്രത്തിന് താഴെ എത്തിയ കമന്റുകൾ താരത്തിന് വലിയ കരുത്താണ് പകരുന്നത്:

“തളർത്തുക എന്നതാണ് മറ്റുള്ളവരുടെ ലക്ഷ്യമെങ്കിൽ, അവർക്കിടയിലൂടെ തഴച്ചു വളരുക എന്നതായിരിക്കണം രേണുവിന്റെ മറുപടി. ഈ ഭൂമിയിൽ എല്ലാവർക്കും ജീവിക്കാൻ അവകാശമുണ്ട്.

  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്

രേണുവിനെ വിധിക്കാൻ ദൈവത്തിന് അല്ലാതെ മറ്റൊരു മനുഷ്യനും അവകാശമില്ല. മക്കൾക്ക് വേണ്ടി ധൈര്യമായി മുന്നോട്ട് പോകുക. എന്നും മറ്റൊരാൾ കമന്റ്‌ ചെയ്തു”

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
[masterslider id="10"]

Related posts