പശ്ചിമേഷ്യന്‍ സംഘര്‍ഷം; പ്രത്യേക ദൗത്യസേന രൂപീകരിക്കാന്‍ ആവശ്യം പ്രധാനമന്ത്രിക്ക് കത്തഴച്ച് സിദ്ധരാമയ്യ

ബെംഗളുരു പശ്ചിമേഷ്യന്‍ സം ഘര്‍ഷത്തെ തുടര്‍ന്നു ഗള്‍ഫ് മേഖലയില്‍ കുടുങ്ങിയ കന്നഡിഗരെ ഉള്‍പ്പെടെ തിരിച്ചെത്തിക്കാന്‍ വേണ്ട നടപടി ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടു മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതി.

പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തണം, സഞ്ചാരികളുടെ സുരക്ഷാര്‍ത്ഥം കേന്ദ്ര വിദേശകാര്യ, വ്യോമയാന മ്ന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും വിമാനക്കമ്പനി ഓപ്പറേറ്റര്‍മാരുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേക ദൗത്യസേന രൂപീകരിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

കര്‍ണാടകയില്‍ നിന്നുള്ളവരെ സഹായിക്കാന്‍ സംസ്ഥാന, ജില്ലാ തലങ്ങളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ കര്‍ണാടക റസിഡന്റ് കമ്മിഷണറുടെ ഓഫീസിന്റെയും വിദേശ മന്ത്രാലയത്തിന് കീഴിലെ റാപ്പിഡ് റെസ്പോണ്‍സ് സെല്ലിന്റെയും സഹായത്തോടെയാണ് പ്രവര്‍ത്തനം ഏകോപിക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts