കെ.കെ.ശൈലജ മത്സരിക്കും

കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ.ശൈലജ ഇത്തവണ പേരാവൂരിൽ മൽസരിക്കും. ഇന്നു ചേർന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. സിറ്റിങ് സീറ്റായ മട്ടന്നൂരിൽ ഇത്തവണ ശൈലജയെ പാർട്ടി പരിഗണിച്ചിരുന്നില്ല.

എന്നാൽ ജനപിന്തുണയുള്ള നേതാവിനെ ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്ന വികാരം പാർട്ടിയിലെ ഒരു വിഭാഗം പ്രകടിപ്പിച്ചിരുന്നു. മട്ടന്നൂരിൽനിന്ന് ഒഴിവാക്കുന്നതിൽ ശൈലജയും അതൃപ്തി പ്രകടിപ്പിച്ചിരുന്നതായി സൂചനയുണ്ട്.

രണ്ടു ടേം മാനദണ്ഡത്തിന്റെ പേരിൽ ഇത്തവണ മാറ്റിനിർത്തുന്ന നേതാക്കളുടെ കൂട്ടത്തിൽ ശൈലജയുടെ പേരും ഉയർന്നിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവിസം തയാറാക്കിയ സ്ഥാനാർഥിപ്പട്ടികയിൽ മട്ടന്നൂരിൽ ശൈലജയുടെ പേര് ഉണ്ടായിരുന്നില്ല.

  എൽപിജി ക്ഷാമം രൂക്ഷം: കർണാടകയിൽ ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം ശക്തമാകുന്നു; ബന്ദ് മുന്നറിയിപ്പ്

ശൈലജയെ മൽസരിപ്പിക്കണമെന്ന് പാർട്ടിക്കുള്ളിൽനിന്നു തന്നെ ആവശ്യമുയർന്നിരുന്നെങ്കിലും ഉറച്ച സീറ്റുകളിൽ ടേം വ്യവസ്ഥയിൽ ഇളവു നൽകേണ്ടെന്ന തീരുമാനത്തിൽ നേതൃത്വം ഉറച്ചു നിൽക്കുകയായിരുന്നു, അതേസമയം, ജയം ഉറപ്പില്ലാത്ത മണ്ഡലങ്ങളിൽ വ്യവസ്ഥയിൽ ഇളവു നൽകാമെന്ന തീരുമാനവുമുണ്ടായി. എന്നാൽ ശൈലജയെ മത്സരിപ്പിക്കണമെന്നു കേന്ദ്ര നേതൃത്വം നിർദേശിച്ചതായി വിവരമുണ്ടായിരുന്നു.

5 തവണ മത്സരിച്ച ശൈലജ 4 ജയങ്ങളോടെ 20 വർഷം എംഎൽഎയായിരുന്നു. 3 മണ്ഡലങ്ങളിലായാണു ജയങ്ങൾ; 1996ലും 2016ലും കൂത്തുപറമ്പിലും 2006ൽ പേരാവൂരിലും. 60,963 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് കെ.കെ.ശൈലജ കഴിഞ്ഞ തവണ മട്ടന്നൂർ മണ്ഡലത്തിൽ ജയിച്ചത്.

ആർഎസ്പിയിലെ ഇല്ലിക്കൽ അഗസ്തിയായിരുന്നു എതിരാളി. 2016ൽ കൂത്തു പറമ്പിൽനിന്ന് 12,291 വോട്ടിനു വിജയിച്ചു. ജെഡിയുവിലെ കെ.പി.മോഹനനായിരുന്നു എതിരാളി. 2011ൽ പേരാവൂർ മണ്ഡലത്തിൽ കോൺഗ്രസിലെ സണ്ണി ജോസഫിനോട് 3,440 വോട്ടിനു പരാജയപ്പെട്ടു. 2006ൽ പേരാവൂരിൽ 9,099 വോട്ടിനു വിജയിച്ചു. കോണ്‍ഗ്രസിലെ എ.ഡി.മുസ്തഫയായിരുന്നു എതിരാളി.

  ബെംഗളൂരു പോലീസിൽ നിന്ന് 'സൗജന്യ ഐപിഎൽ ടിക്കറ്റുകൾ

2011ൽ ശൈലജയെ തോൽപിച്ച സണ്ണി ജോസഫിൽനിന്നു പേരാവൂർ തിരിച്ചുപിടിക്കാൻ അവിടെ മത്സരിപ്പിക്കണമെന്ന നിർദേശം 2016ലും 2021ലും പാർട്ടിയിൽ ഉയർന്നിരുന്നെങ്കിലും സുരക്ഷിത മണ്ഡലങ്ങൾ നൽകുകയായിരുന്നു. ‌‌‌‌‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സിസിടിവി കേബിളുകൾ മുറിച്ചു മാറ്റിയ സംഭവം: പ്രതികൾ പിടിയിൽ, കാരണം ഞെട്ടിക്കുന്നത്
[masterslider id="10"]

Related posts

Click Here to Follow Us