ലഹരിമുക്ത കർണാടക: വെല്ലുവിളിയായിയാകുന്നത് സമപ്രായക്കാരുടെയും സമ്മർദ്ദവും സാമൂഹത്തിന്റെ അമിത പ്രതീക്ഷകളും

ബെംഗളൂരു: 2026-ഓടെ കർണാടകയെ പൂർണ്ണമായും ലഹരിമുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ നീങ്ങുമ്പോഴും, വെറും പോലീസ് നടപടികൾ കൊണ്ട് മാത്രം ഈ വിപത്തിനെ തടയാനാവില്ലെന്ന് വിദഗ്ധർ. ലഹരിമരുന്ന് വ്യാപനം കേവലം ഒരു ക്രമസമാധാന പ്രശ്നമല്ലെന്നും, വ്യക്തികളെ ഇതിലേക്ക് നയിക്കുന്ന ആഴത്തിലുള്ള സാമൂഹിക സമ്മർദ്ദങ്ങളാണ് തിരിച്ചറിയപ്പെടേണ്ടതെന്നും മനഃശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

മികച്ച മാർക്ക്, ഗ്രേഡ്, കരിയർ എന്നിവയെച്ചൊല്ലിയുള്ള അമിതമായ പ്രതീക്ഷകൾ യുവാക്കളിൽ വലിയ ഭാരമാണ് ഉണ്ടാക്കുന്നതെന്ന് റിപ്പോർട്ടുകൾ. പരാജയപ്പെടുമ്പോഴുണ്ടാകുന്ന നിസ്സാരതാബോധം മറികടക്കാൻ പലരും ലഹരിമരുന്നിനെ ഒരു താൽക്കാലിക ആശ്വാസമായി കാണുന്നു.

  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!

സമപ്രായക്കാരുടെ സമ്മർദ്ദം (Peer Pressure) ലഹരി ഉപയോഗം തുടങ്ങുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. മാതാപിതാക്കളുടെ നിലപാടുകളും വിഷയത്തിൽ പ്രധാന ഘടകമാണ്. കുട്ടികളുടെ വ്യക്തിപരമായ താല്പര്യങ്ങൾ പരിഗണിക്കാതെ സ്വന്തം ആഗ്രഹങ്ങൾ അവരുടെ മേൽ അടിച്ചേൽപ്പിക്കുന്ന മാതാപിതാക്കളുടെ രീതി കുട്ടികളെ ഈ കെണിയിലേക്ക് തള്ളിയിടാൻ കാരണമാകുന്നു.

ഡി-അഡിക്ഷൻ സെന്ററുകളിലൂടെ ലഹരി വിമുക്തരാകുന്നവർ വീണ്ടും പഴയ സാഹചര്യങ്ങളിലേക്ക് തന്നെ മടങ്ങിച്ചെല്ലുന്നത് വലിയ അപകടമാണെന്ന് മനഃശാസ്ത്രജ്ഞയായ മാലാ ശ്രീധർ മുന്നറിയിപ്പ് നൽകുന്നു. രോഗമുക്തി നേടിയ വ്യക്തിയെ പഴയ അതേ സാഹചര്യത്തിലേക്ക് തന്നെ തിരിച്ചയച്ചാൽ വീണ്ടും ലഹരിയിലേക്ക് മടങ്ങാനുള്ള സാധ്യത കൂടുതലാണ്. വ്യക്തികളെ ചികിത്സിക്കുന്നതിനൊപ്പം അവർ ജീവിക്കുന്ന സാഹചര്യത്തിലും മാറ്റമുണ്ടാകണം എന്നും പ്രശസ്ത മനോരോഗ വിദഗ്ധൻ ആർ.ഡി. ലെയിംഗിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അവർ പറഞ്ഞു:

  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?

ലഹരി വിമുക്തരായവർക്ക് പഠനം പൂർത്തിയാക്കാനും ജീവിതം കെട്ടിപ്പടുക്കാനും സാധിക്കുമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും, എന്നാൽ ഇതിന് സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റെയ്ഡുകളും നാടുകടത്തലുകളും തുടരുമ്പോഴും, ലഹരിയുടെ വേരറുക്കാൻ വീടിനുള്ളിലും സമൂഹത്തിലും മാറ്റങ്ങൾ വരണമെന്നാണ് വിദഗ്ധരുടെ പക്ഷം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ
[masterslider id="10"]

Related posts