തീരുമാനം ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന് സൂചിപ്പിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ആചാരലംഘനം പാടില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. ജനാധിപത്യ വ്യവസ്ഥയില്‍ തീരുമാനം ഇരുമ്പുലക്കയല്ല. ചില സാഹചര്യങ്ങളില്‍ എടുത്ത തീരുമാനം തിരുത്തേണ്ടി വരുമെന്നും മന്ത്രി ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡെമോക്രസിയില്‍ തീരുമാനങ്ങളൊന്നും ഇരുമ്പുലക്ക അല്ല. ചില തീരുമാനങ്ങള്‍ ചില സമയത്ത് എടുക്കും. ആ സാഹചര്യം മാറിയപ്പോള്‍, ജനങ്ങളുടെ വികാരങ്ങള്‍ മാനിച്ചുകൊണ്ട് ജനാധിപത്യസര്‍ക്കാരുകള്‍ തീരുമാനത്തില്‍ മാറ്റം വരുത്തും. ഇത് ജനാധിപത്യ സര്‍ക്കാരാണ്. അല്ലാതെ ഏകാധിപതിയുടെ ഭരണമല്ല. ഈ വിഷയം എല്‍ഡിഎഫ്…

Read More

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ നടൻ ജയറാം ഹാജരായി

ജയറാം ഹാജരായി. കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് നടൻ എത്തിയത്. സാക്ഷി എന്ന നിലയിലാണ് ഇപ്പോൾ ജയറാമിനെ ചോദ്യം ചെയ്യുന്നത്. ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ സ്ഥലമാണെന്ന് പറഞ്ഞ ജയറാം അവിടെ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിലെ സത്യം പൂർണമായും പുറത്തുകൊണ്ടുവരണമെന്ന് പറഞ്ഞു. ഇ ഡി ഓഫീസിന് മുൻപിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ശബരിമല മലയാളികളെ സംബന്ധിച്ച് പ്രത്യേക വികാരമാണ്. എത്രയോ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ സ്ഥലമാണ്. ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിൽ സത്യം 100% വെളിച്ചത്തു…

Read More

രണ്ടാം ബലാത്സംഗക്കേസിൽ രാഹുലിനെതിരെ രഹസ്യമൊഴി നല്‍കി പരാതിക്കാരി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് വീണ്ടും കുരുക്ക്. രണ്ടാം ബലാത്സംഗക്കേസിൽ രാഹുലിനെതിരെ പരാതിക്കാരി രഹസ്യമൊഴി നല്‍കി. ഒന്നിലേറെ പീഡിപ്പിച്ചതായാണ് മൊഴി. നെടുമങ്ങാട് കോടതിയിലാണ് മൊഴി നല്‍കിയത്. നിര്‍ണായക തെളിവുകളും കൈമാറിയതായാണ് വിവരം. ബെംഗളൂരു സ്വദേശിയായ യുവതി കെപിസിസി അധ്യക്ഷന് നല്‍കിയ പരാതി പിന്നീട് ഡിജിപിക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിലായിരുന്നു രാഹുലിനെതിരെ രണ്ടാം ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ വിവാഹ വാഗ്ദാനം നല്‍കി ഹോംസ്റ്റേയില്‍ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇമെയില്‍ മുഖാന്തരം അയച്ച പരാതിയില്‍ യുവതിയുടെ പേര് ഉണ്ടായിരുന്നില്ല.

Read More

ഉറങ്ങിക്കിടന്ന നാലു വയസ്സുകാരനെ ടാക്സിയിൽ മറന്നുവെച്ച് മാതാപിതാക്കൾ, രക്ഷകരായി പോലീസ്!

ബെംഗളൂരു: യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ദമ്പതികൾ ഉറങ്ങിക്കിടന്ന നാലു വയസ്സുകാരനായ മകനെ ടാക്സി കാറിനുള്ളിൽ മറന്നുവെച്ച് വീട്ടിലേക്ക് പോയി. ഫെബ്രുവരി 14-ന് ബെംഗളൂരു ഹെന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവം നടന്നത്. കുട്ടിയെ സുരക്ഷിതമായി കണ്ടെത്തി മാതാപിതാക്കൾക്ക് കൈമാറിയതായി പോലീസ് തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. പൊന്നപ്പ ലേഔട്ടിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന കുടുംബം ഒരു യാത്ര കഴിഞ്ഞ് ടാക്സിയിലാണ് വീട്ടിലെത്തിയത്. കാർ വാടക നൽകി ദമ്പതികൾ അപ്പാർട്ട്മെന്റിലേക്ക് കയറിപ്പോയി. എന്നാൽ പിൻസീറ്റിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ ഇവർ ശ്രദ്ധിച്ചില്ല. യാത്രക്കാർ ഇറങ്ങിയെന്നു…

Read More

തൃഷയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ പരാമര്‍ശത്തില്‍മാപ്പ് പറഞ്ഞ് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍. അബദ്ധത്തില്‍ നടത്തിയ പ്രസ്താവനയെന്ന് വിശദീകരണം. ആര്‍ക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നെന്നും നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു. ‘ഇത് അബദ്ധത്തില്‍ നടത്തിയ പ്രസ്താവനയായിരുന്നു. ഞങ്ങളുടെ അഖിലേന്ത്യാ വനിതാ വിഭാഗം മേധാവി വാനതി ശ്രീനിവാസനും അണ്ണാമലൈയും ഈ വിഷയത്തെക്കുറിച്ച് എന്നോട് സംസാരിച്ചു. എന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍, ഞാന്‍ ഹൃദയംഗമമായ ഖേദം പ്രകടിപ്പിക്കുന്നു,- നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.

Read More

രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ

സീരിയല്‍ നടി രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ. ഒരു കൂട്ടം യൂട്യൂബേഴ്‌സ് കാരണം കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനു കാരണം ഇവരായിരിക്കുമെന്നും രേഖ കഴിഞ്ഞ ദിവസം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സത്യഭാമയുടെ ഫേസ്ബുക്ക് കുറിപ്പ്. പബ്ലിക് ഫിഗര്‍ ആയതുകൊണ്ടാണ് ഇത്രക്കും ടെന്‍ഷനെന്നും കുറച്ചുനാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ ഇരുന്നാല്‍ എല്ലാം ഓക്കെയൊകുമെന്നുമുള്ള ഉപദേശവും സത്യഭാമ നല്‍കുന്നു. സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചുകൊണ്ടാണ് രേഖ രതീഷ് വീഡിയോ പങ്കുവെച്ചത്.

Read More

മഹാശിവരാത്രി: ബെംഗളൂരുവിൽ നിന്ന് ധർമ്മസ്ഥലത്തേക്ക് ഭക്തരുടെ മഹാപാദയാത്ര; കാവിപ്പടയായി ദേശീയപാത 75

ബെം​ഗളൂരു: മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ നിന്ന് ധർമ്മസ്ഥലത്തേക്ക് ആയിരക്കണക്കിന് ഭക്തർ നടത്തുന്ന പാദയാത്ര തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഹാസൻ ജില്ലയിലെ ഹിരിസാവെ ഹോബ്ലിയിലൂടെ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഫെബ്രുവരി 15-നാണ് ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ സംഘങ്ങളായി യാത്ര ആരംഭിച്ചത്. കാവി വസ്ത്രങ്ങൾ ധരിച്ചും ശബരിമല അയ്യപ്പ ഭക്തരുടേതിന് സമാനമായ മാല ധരിച്ചും വ്രതശുദ്ധിയോടെയാണ് ഭക്തർ ധർമ്മസ്ഥല മഞ്ജുനാഥ സ്വാമിയെ ദർശിക്കാൻ പോകുന്നത്. ദിവസവും 20 മുതൽ 40 കിലോമീറ്റർ വരെയാണ് ഇവർ കാൽനടയായി സഞ്ചരിക്കുന്നത്. ബെംഗളൂരുവിൽ നിന്നുള്ളവർക്ക്…

Read More

ശബരിമലയിൽ പടിപൂജ മുടങ്ങി: കാരണം അറിയാൻ വായിക്കാം

ശബരിമല സന്നിധാനത്ത് പടിപൂജ മുടങ്ങി. അടുത്ത 15 വർഷത്തേക്ക് പടിപൂജയ്ക്ക് ബുക്കിംഗ് സ്ലോട്ട് ഇല്ലാത്ത സാഹചര്യം നിലനിൽക്കേയാണ് പൂജ മുടങ്ങിയത്. ഇന്നലെയും കഴിഞ്ഞ ശനിയാഴ്ചയും ആയിരുന്നു പടിപൂജ നടക്കാതിരുന്നത്. സ്ലോട്ട് മറിച്ച് വിൽക്കുന്നുണ്ടോ എന്ന കാര്യത്തിൽ അടക്കം കഴിഞ്ഞ ദിവസങ്ങളിൽ വിജിലൻസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. 2040 വരെ ശബരിമല സന്നിധാനത്ത് പടിപൂജയ്ക്ക് സ്ലോട്ട് ഇല്ലെന്ന് ദേവസ്വം ബോർഡ് വിശ്വാസികളെ അറിയിച്ചിരുന്നു. അതിനിടയാണ് കുംഭമാസ പൂജയ്ക്കായി നട തുറന്നപ്പോൾ രണ്ടു ദിവസങ്ങളിൽ പടിപൂജ മുടങ്ങിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയും ഇന്നലെയും ആയിരുന്നു സന്നിധാനത്ത് പടിപൂജ നടക്കാതിരുന്നത്. പൂജയ്ക്കുവേണ്ടി…

Read More

ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കാണാതായതായി പരാതി

ഭൂവനേശ്വര്‍: ഒഡീഷയില്‍ ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കാണാതായതായി പരാതി. അഞ്ച് മൃതദേഹങ്ങളാണ് ഇതുവരെ കാണാതായത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ശ്മശാനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കാണാതായത്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി മരിച്ചവരുടെ മൃതദേഹങ്ങളാണ് കാണാതായിരിക്കുന്നത്. പിന്നാലെ നാട്ടുകാര്‍ ചേര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതാദ്യമായല്ല ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കാണാതാവുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുന്‍പും ഇത്തരത്തില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നില്ലെന്നും ആരോപണമുണ്ട്. 2016-ല്‍ ഒരു കുട്ടിയുടെ മൃതദേഹം ഉള്‍പ്പെടെ രണ്ട് മൃതദേഹങ്ങള്‍ ഇതുപോലെ കാണാതായിരുന്നു.

Read More

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു? തീയതിയും സ്ഥലവും ഉൾപ്പെട്ട വിവാഹക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറൽ!

ഹൈദരാബാദ്: സിനിമാ പ്രേമികൾ ഏറെക്കാലമായി കാത്തിരിക്കുന്ന വാർത്ത ഒടുവിൽ സത്യമാകുന്നുവോ? തെലുങ്ക് സൂപ്പർ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു എന്ന തരത്തിലുള്ള ഒരു വിവാഹക്ഷണക്കത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുകയാണ്. 2026-ലെ ഏറ്റവും വലിയ താരവിവാഹമായി ഇത് മാറുമെന്ന ചർച്ചയിലാണ് ആരാധകർ. വൈറലായ ക്ഷണക്കത്ത് പ്രകാരം 2026 ഫെബ്രുവരി 26-നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും വിവാഹം. തുടർന്ന് മാർച്ച് 4-ന് ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലുള്ള താജ് കൃഷ്ണ ഹോട്ടലിൽ വെച്ച്…

Read More