സുവർണ വിധാൻസൗധയിൽ നിയമസഭാ സമ്മേളനത്തിന് തുടക്കം.

ബെംഗളൂരു :  ബെലഗാവിയിലെ സുവർണ വിധാൻ സൗധയിൽ കർണാടക നിയമസഭയുടെ പത്ത് ദിവസത്തെ ശീതകാല സമ്മേളനത്തിന് തുടക്കമായി. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നിയമസഭാ സമ്മേളനം ബെലഗാവിയിൽ ചേരുന്നത്.

മതപരിവർത്തന നിരോധന നിയമം ഉൾപ്പെടെയുള്ള സുപ്രധാന നിയമനിർമാണങ്ങൾ പ്രതീക്ഷിക്കപ്പെടുന്ന സഭാ സമ്മേളനത്തിനാണ് തുടക്കം കുറിച്ചത്. ബെലഗാവിയിലെ ഖാനാപുർ മണ്ഡലത്തെ സർക്കാർ അവഗണിക്കുന്നെന്നാരോപിച്ച് സുവർണ വിധാൻസൗധയിലേക്ക് കോൺഗ്രസ് മാർച്ചും തിങ്കളാഴ്ച നടന്നു. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ മാർച്ചിന് നേതൃത്വം നൽകാൻ എത്തിയത് പ്രവർത്തകർക്ക് ആവേശം പകർന്നു.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

മതപരിവർത്തന നിരോധന നിയമം സഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തിങ്കളാഴ്ചയും ആവർത്തിച്ചിരുന്നു. മതപരിവർത്തന നിരോധന നിയമത്തിന്റെ അവതരണം സമ്മേളനത്തിന്റെ അവസാന ദിവസങ്ങളിലാകുമെന്നാണ് സൂചന.

നിയമസഭയുടെ ബിസിനസ് അഡ്വൈസറി കമ്മിറ്റിയോഗം ഇന്ന് ചേരുന്നുണ്ട്. യോഗത്തിനു ശേഷം ഏതൊക്കെ ബില്ലുകളാണ് സഭയുടെ മേശപ്പുറത്ത് വയ്ക്കേണ്ടതെന്ന് തീരുമാനിക്കുമെന്നും ബസവരാജ് ബൊമ്മെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
[masterslider id="10"]

Related posts