കെമ്പഗൗഡ, ബസവേശ്വര പ്രതിമകൾക്ക് അടിത്തറ പാകി

ബെംഗളൂരു: നഗര സ്ഥാപകൻ നാദപ്രഭു കെമ്പഗൗഡയുടെയും പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവേശ്വരയുടെയും പ്രതിമകൾ കർണാടക നിയമസഭയുടെയും സെക്രട്ടേറിയറ്റിന്റെയും ആസ്ഥാനമായ വിധാന സൗധയ്ക്ക് മുന്നിൽ സ്ഥാപിക്കുന്നതിന് വെള്ളിയാഴ്ച തറക്കല്ലിട്ടു. നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി, ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറട്ടി, മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, നിരവധി മന്ത്രിമാർ, നിയമസഭാംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് തറക്കല്ലിട്ടത്. സുത്തൂർ മഠത്തിലെ ശിവരാത്രി ദേശികേന്ദ്ര സ്വാമിജി, പേജാവര മഠത്തിലെ വിശ്വപ്രസന്ന തീർഥ, ശ്രീ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠത്തിലെ നിർമലാനന്ദനാഥ മഹാസ്വാമിജി, സിദ്ധഗംഗ…

Read More

സുവർണ വിധാൻസൗധയിൽ നിയമസഭാ സമ്മേളനത്തിന് തുടക്കം.

ബെംഗളൂരു :  ബെലഗാവിയിലെ സുവർണ വിധാൻ സൗധയിൽ കർണാടക നിയമസഭയുടെ പത്ത് ദിവസത്തെ ശീതകാല സമ്മേളനത്തിന് തുടക്കമായി. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നിയമസഭാ സമ്മേളനം ബെലഗാവിയിൽ ചേരുന്നത്. മതപരിവർത്തന നിരോധന നിയമം ഉൾപ്പെടെയുള്ള സുപ്രധാന നിയമനിർമാണങ്ങൾ പ്രതീക്ഷിക്കപ്പെടുന്ന സഭാ സമ്മേളനത്തിനാണ് തുടക്കം കുറിച്ചത്. ബെലഗാവിയിലെ ഖാനാപുർ മണ്ഡലത്തെ സർക്കാർ അവഗണിക്കുന്നെന്നാരോപിച്ച് സുവർണ വിധാൻസൗധയിലേക്ക് കോൺഗ്രസ് മാർച്ചും തിങ്കളാഴ്ച നടന്നു. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ മാർച്ചിന് നേതൃത്വം നൽകാൻ എത്തിയത് പ്രവർത്തകർക്ക് ആവേശം പകർന്നു. മതപരിവർത്തന നിരോധന നിയമം സഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ…

Read More
Click Here to Follow Us